Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭീകരവാദത്തിനെതിരെ ദേശീയതല പ്രചാരണം; ഓഗസ്റ്റ് 15ന് ദേശീയ സമാധാന പ്രതിജ്ഞ

ഭീകരവാദത്തിനെതിരെ ദേശീയതല പ്രചാരണം; ഓഗസ്റ്റ് 15ന് ദേശീയ സമാധാന പ്രതിജ്ഞ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാട്ടുന്ന മതേതരത്വമഹത്വം അട്ടിമറിക്കാൻ ആരെയും അനുവദിക്കരുതെന്നും ആഗോള ഭീകരതയെ നേരിടുവാൻ ആഭ്യന്തര ഭീകരതയെ കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരമാണെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ.

ആഗോളഭീകരപ്രസ്ഥാനങ്ങളുടെ പതിപ്പുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായിക്കൊണ്ടിരിക്കുന്നത് ആശങ്കയുണർത്തുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊലകളുടെയും ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ അരങ്ങേറിയ ഭീകരാക്രമണത്തിന്റെയും അടിവേരുകൾ കേരളത്തിലെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. കാശ്മീരിനുശേഷം കേരളം ഭീകരവാദത്തിന്റെ ഇടത്താവളമായി മാറുന്നുവെന്ന മുന്നറിയിപ്പ് ശരിയെന്ന് തെളിയിക്കുന്നതാണ് ഓരോ ആനുകാലിക സംഭവങ്ങളും റിപ്പോർട്ടുകളും. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിൽ, ജനങ്ങളുടെ സംരക്ഷണവും രാജ്യത്ത് സമാധാനവും ഉറപ്പുവരുത്തേണ്ട ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾ പരാജയപ്പെടുന്നത് ഏറെ ദുഃഖകരമാണ്.

മതേതരത്വം നിലനിർത്തി കാത്തുപരിപാലിക്കുവാൻ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും മതരഹിതർക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. ഇത് ഭരണഘടനാപരമായ പൗരദൗത്യമാണ്. എല്ലാ മതസമൂഹത്തിനും ഇന്ത്യയിൽ തുല്യ അവകാശവും തുല്യനീതിയും നൽകുന്ന ഭരണഘടനയുടെ അർത്ഥം ആഴത്തിൽ ഉൾക്കൊള്ളുവാൻ ഭാരതസമൂഹത്തിനാകണം. മതത്തിൽ വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ഇന്ത്യൻ പൗരന് അവകാശമുണ്ട്. സമാധാനവും മാനിഷാദയും പ്രഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മതങ്ങളുടെ പേരിൽ ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന ഭീകരവാദക്രൂരത രാജ്യത്തുടനീളം ശക്തിപ്പെടുന്നത് പൊതുസമൂഹം ശക്തമായി എതിർക്കണം. സംഘടിതശക്തിയായി ഭീതിവിതച്ച് അഴിഞ്ഞാടുന്ന ഭീകരപ്രസ്ഥാനങ്ങളുടെ മുമ്പിൽ ഭരണസംവിധാനങ്ങളും നിഷ്‌ക്രിയരാകുന്നത് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നു. വിവിധ ഭരണസംവിധാനങ്ങളിലേയ്ക്കും ഭീകരവാദശക്തികളുടെ വ്യത്യസ്ത രൂപങ്ങൾ നുഴഞ്ഞുകയറിയിരിക്കുന്നുവെന്ന് ആനുകാലികസംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഭീകരവാദത്തിനെതിരെ ദേശീയതലത്തിൽ സിബിസിഐ ലെയ്റ്റി കൗൺസിൽ പ്രചാരണ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ദേശീയതല പരിപാടികളിൽ വിവിധ ബഹുജനപ്രസ്ഥാനങ്ങളും പങ്കുചേരും. ഓഗസ്റ്റ് 15ന് രാജ്യത്തുടനീളം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഭീകരവാദവിരുദ്ധ സമാധാന പ്രതിജ്ഞാ ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും ക്രൈസ്തവ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും പുറമെ ബഹുജനപ്രസ്ഥാനങ്ങളും പങ്കുചേരുമെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP