Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202303Saturday

എയിംന ഇ-മാഗസിൻ രണ്ടാം ലക്കം പ്രകാശനം ചെയ്തു

എയിംന ഇ-മാഗസിൻ രണ്ടാം ലക്കം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മലയാളി നഴ്‌സുമാരുടെ ഫേസ്‌ബുക്ക് കൂട്ടായ്മ എയിംനയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഇ-മാഗസിന്റെ രണ്ടാം ലക്കം പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമിയുടെ ഫേസ്‌ബുക്ക് പേജ് വഴിയാണ് മാസിക പുറത്തിറക്കിയത്.

ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാരെ ഒരു കുടക്കീഴിൽ അണിനിരത്തിയ ഫേസ്‌ബുക്ക് ഗ്രൂപ്പായ എയിംനയിൽ നിലവിൽ ഒരു ലക്ഷത്തിലേറെ അംഗങ്ങൾ ഉണ്ട്. ആദ്യമായി
നഴ്സുമാരുടെ ഇടയിൽ ആരംഭിച്ച ഇ-മാഗസിന്റെ രണ്ടാം ലക്കം പുറത്തിറക്കാനായതിൽ നിറഞ്ഞ ചാരിതാർത്ഥ്യം ഉണ്ടെന്ന് ചീഫ് എഡിറ്റർ സിനു ജോൺ കറ്റാനം പറഞ്ഞു.

ലേഖനങ്ങളും അഭിമുഖവും കവിതകളും കഥയും പാചകക്കുറിപ്പുകളും ജീവിതാനുഭവങ്ങളും ചിത്രരചനയും ഉൾപ്പെടുത്തിയാണ് മാസിക തയാറാക്കിയത്. പത്തോളം രാജ്യങ്ങളിൽനിന്നുള്ള 27 അംഗ എഡിറ്റോറിയൽ ബോർഡ് ആണ് മാസികയ്ക്ക് അന്തിമരൂപം നൽകിയത്.

രക്ഷാധികാരി സിനു ജോൺ കറ്റാനം 2012 ൽ തുടക്കം കുറിച്ച ആൻ ഇന്റർനാഷണൽ മലയാളി നഴ്‌സസ് അസംബ്ലി(എയിംന) യിൽ നിലവിൽ 30 രാജ്യങ്ങളിൽനിന്നുള്ള ഒന്നേകാൽ ലക്ഷത്തോളം നഴ്‌സുമാർ അംഗങ്ങളാണ്. എയിംന ഇ-മാഗസിൻ ആദ്യ ലക്കം, മുരളി തുമ്മരുക്കുടിയാണ് പ്രകാശനം നിർവഹിച്ചത്.

രണ്ടാം ലക്കം ഈ മാഗസിൻ വായിക്കുവാൻ താഴെയുള്ള ലിങ്ക് തുറക്കുക.

https://online.fliphtml5.com/oopmt/gnft/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP