Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

യു.എസ്. സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീവൻ ഇ. ബീഗൻ ഒക്ടോബർ 12 മുതൽ 16 വരെ ഇന്ത്യയും ബംഗ്ലാദേശും സന്ദർശിക്കുന്നു

സ്വന്തം ലേഖകൻ

ഒക്ടോബർ 12 മുതൽ 14 വരെ ന്യൂഡൽഹിയിൽ ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുന്ന ഡെപ്യൂട്ടി സെക്രട്ടറി ഇന്ത്യ-യു.എസ്. ഫോറത്തിൽ മുഖ്യപ്രഭാഷകനുമായിരിക്കും. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ഒക്ടോബർ ആറിന് ജപ്പാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായും ഈ വർഷം നടക്കാനിരിക്കുന്ന യു.എസ്.-ഇന്ത്യ 2പ്ലസ് ടു മന്ത്രിതല ചർച്ചയുടെ മുന്നോടിയുമായാണ് ഡെപ്യൂട്ടി സെക്രട്ടറി ബീഗന്റെ സന്ദർശനം. നിലവിലുള്ള യു.എസ്.-ഇന്ത്യ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിലും ഇൻഡോ-പസിഫിക് മേഖലയിലും ലോകമെമ്പാടും സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ പരസ്പര സഹകരണത്തോടെ എങ്ങനെ പ്രവർത്തിക്കാമെന്നതിലുമായിരിക്കും ബീഗൻ ഇന്ത്യ സന്ദർശനത്തിൽ ശ്രദ്ധയൂന്നുക.

ഒക്ടോബർ 14 മുതൽ 16 വരെ ബംഗ്ലാദേശ് തലസ്ഥാനം ധാക്ക സന്ദർശിക്കുന്ന ഡെപ്യൂട്ടി സെക്രട്ടറി ബംഗ്ലാദേശ് ഉന്നതതല ഉദ്യോഗസ്ഥരുമായി ചർച്ചകളിൽ ഏർപ്പെടും. അമേരിക്കയുടെയും ബംഗ്ലാദേശിന്റെയും പൊതു ലക്ഷ്യമായ സ്വതന്ത്ര, ആസകല, സുരക്ഷിത ഇൻഡോ-പസിഫിക് മേഖലയും അതിലൂടെ നേടാവുന്ന അഭിവൃദ്ധിയുമായിരിക്കും ധാക്കയിൽ ചർച്ച ചെയ്യപ്പെടുക. കോവിഡ്-19 പ്രതിരോധത്തിൽ ഇരുരാജ്യങ്ങളുടെ സഹകരണവും സുസ്ഥിര സാമ്പത്തിക വികസനവും ചർച്ചാവിഷയങ്ങളാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP