Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്സൻസ് ഓഫ് ലൈഫ് ജീവിതമൂല്യങ്ങളുടെ സമ്പൂർണ പുസ്തകം പ്രകാശനം ചെയ്തു

എസ്സൻസ് ഓഫ് ലൈഫ് ജീവിതമൂല്യങ്ങളുടെ സമ്പൂർണ പുസ്തകം പ്രകാശനം ചെയ്തു

കെ. ജെ ജോൺ

ഡൽഹി: വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ തയ്യാറാക്കിയ എസ്സൻസ് ഓഫ് ലൈഫ് എന്ന ജീവിത പാഠങ്ങളുടെ സമഗ്ര പഠനപുസ്തകം, ഡൽഹി വൈ. എം. സി. എ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് , ഗുർഗ്ഗാവ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജേക്കബ് മാർ ബർണബാസിനു നൽകി പ്രകാശനം ചെയ്തു. 'സമാധാനപൂർണ്ണമായ ജീവിതത്തിനും അനുരജ്ഞനത്തിനും ഒരു വ്യക്തിയെ മൂല്യബോധത്തോടെ ഒരുക്കുവാൻ ഒരു ഉത്തമ വഴികാട്ടിയാണ് സണ്ണി സ്റ്റീഫൻ രചിച്ച പുസ്തകമെന്ന് പ്രകാശനകർമ്മം നിർവഹിച്ചുകൊണ്ട് ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.

വേൾഡ് പീസ് മിഷന്റെ ഇന്റർ റിലീജിയസ് മിഷൻ ഡയറക്ടർ റവ. ഫാ. ടോമി ജോസഫ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരപ്രതിനിധിയായ കെ. പി ഫാബിയൻ, മുൻ ദീപാലയ പ്രസിഡന്റും പ്രമുഖ പത്രപ്രവർത്തകനുമായ എ. ജെ ഫിലിപ്പ്, ഡൽഹി ഡവലപ്പ്മെന്റ് അഥോറിറ്റി ലാൻഡ് ഡിസ്‌പോസൽ കമ്മീഷണർ ശ്രീ സുബ്ബു റഹ്മാൻ, ഇന്ത്യൻ വാസ്തുശിൽപകലയുടെ വ്യക്തിത്വം ശ്രീ ജോൺ ഫീലിപ്പോസ്, ശാന്തിമഠം മഠാധിപതി സ്വാമി സായൂജ്യാനന്ദ്, വേൾഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, ഗിരീഷ് ജോർജ്ജ്( വൈ.എം. സി. എ,ഡൽഹി), ആൽബർട്ട് എബ്രഹാം (ഡൽഹി യൂണിവേഴ്‌സിറ്റി), ബെന്നി അനിൽ, രാഹുൽ ( മനോരമ), മംഗയാംഗ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു നേതൃത്വം നൽകുവാൻ കാരിത്താസ് ഇന്ത്യ നാഷനൽ ഡയറക്ടർ റവ. ഫാ. പോൾ മൂഞ്ഞേലി, പാസ്റ്ററൽ കെയർ ഓഫ് ജെർമ്മൻസ് ഇൻ ഇന്ത്യ റവ. ഫാ. ജിജി വട്ടപ്പറമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു.

ആമസോൺ വഴി ഇ- ബുക്ക് ലഭ്യമാണ്. അടുത്ത ആഴ്ച മുതൽ ആമസോണിലൂടെ പുസ്തകരൂപത്തിലും എസ്സൻസ് ഓഫ് ലൈഫ് ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP