Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

കേന്ദ്രമന്ത്രി അമിത്ഷാ സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്വാതന്ത്രദിന ആശംസകൾ അറിയിച്ചു. എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി തന്റെ വീട്ടിൽ ദേശീയപതാക ഉയർത്തി. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട സ്വതന്ത്രവും ശക്തവും സ്വയംപര്യാപ്തവുമായ ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാർഥ്യമാക്കിയതിൽ നമുക്ക് അഭിമാനിക്കാം എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഒരുവശത്ത് മോദി ഗവൺമെന്റ് പാവപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും വീട്, ഊർജ്ജം, ആരോഗ്യ ഇൻഷുറൻസ് എന്നിവ നൽകിവരുന്നു. മറുവശത്തു ഇന്ത്യ ഒരു പ്രബല രാജ്യം ആയി ഉയർന്നു വരുന്നു. ഈ

സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം പര്യാപ്ത ഇന്ത്യ എന്ന സ്വപ്നം പൂർത്തീകരിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. മേക്ക് ഇൻ ഇന്ത്യ
ഉത്പന്നങ്ങൾ വഴി ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ഓരോരുത്തരും സംഭാവന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP