Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹി ജാമിഅ മില്ലിയ്യയിൽ സമരക്കാരായ വിദ്യാർത്ഥിനികൾക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം: ജബീന ഇർഷാദ്

സ്വന്തം ലേഖകൻ

ഡൽഹി ജാമിഅ മില്ലിയ്യയിൽ പൗരത്വ പ്രക്ഷോഭകരായ വിദ്യാർത്ഥിനികളുൾപ്പെടെയുള്ളവർക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാർക്കെതിരിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്. എൻ. എഫ്. ഐ. ഡബ്ല്യു പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോർട്ടിൽ അതിക്രമത്തിന് ഇരയായി രോഗങ്ങൾ വേട്ടയാടുന്നവരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. കൗമാരക്കാരികൾ മുതൽ അറുപതുകാരികൾ വരെ അതിക്രമത്തിന് ഇരകളായി. രഹസ്യ ഭാഗങ്ങളിലും മറ്റും ബൂട്ടുകൊണ്ടും ലാത്തികൊണ്ടും ക്രൂരമായ മർദനമുറകൾ അഴിച്ചുവിട്ടവർക്കെതിരിൽ ജുഡീഷ്യൽ അന്വേഷണത്തിന് ശിപാർശ ചെയ്ത നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമനിന്റെ അധ്യക്ഷ അരുണറോയിക്ക് ഐക്യദാർഡ്യം അറിയിക്കുന്നു. സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ വേട്ടയാടുന്ന ഡൽഹി പൊലീസ് സ്ത്രീകൾക്കെതിരെ ഇത്ര ക്രൂരമായ അതിക്രമം നടത്തിയവർക്കെതിരിൽ എ. ഫ്. ഐ. ആർ രജിസ്റ്റർ ചെയ്യാൻപോലും തയ്യാറായിട്ടില്ല. സംഘ്പരിവാർ ഭരിക്കുന്ന കാലത്ത് ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന സ്ത്രീകളെ അവഹേളിക്കുകയും അവരെ കായികമായി കയ്യേറ്റം ചെയ്യുകയുമാണ്.

ഇതിന് നിയമപാലകരും നിയമനിർമ്മാണ സഭകളുടെ തലപ്പത്തിരിക്കുന്നവരും പലപ്പോഴും നേരിട്ട് നേതൃത്വം നൽകുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സംഘ്പരിവാറിന്റെ സ്ത്രീവിരുദ്ധതക്കും ജനാധിപത്യ ഹിംസക്കുമെതിരിൽ ജാഗ്രത്തായിരിക്കുകയും വീണ്ടും സമരരംഗത്തേക്കിറങ്ങുകയും വേണമെന്ന് അവർ ആഹ്വാനം ചെയ്തു. സിഎഎ വിരുദ്ധ സമരങ്ങളിലെ സ്ത്രീമുന്നേറ്റത്തെ തളർത്താനും ഭീഷണിപ്പെടുത്താനും സംഘ് പരിവാറിന് സാധ്യമല്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP