Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അസം ജനതയ്ക്കുള്ള സമ്മാനമായി 24/7 ദൂരദർശൻ ചാനൽ; ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

അസം ജനതയ്ക്കുള്ള സമ്മാനമായി 24/7 ദൂരദർശൻ ചാനൽ; ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അസമിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ദൂരദർശൻ ചാനൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്തു. ദൂരദർശൻ അസം ചാനലിന്റെ ഉദ്ഘാടനം ഡൽഹിയിൽ നിന്നു വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മന്ത്രി നിർവഹിച്ചത്. ചാനൽ അസം ജനതയ്ക്കുള്ള സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവൺമെന്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രത്യേക ശ്രദ്ധയുടെ ഭാഗമാണ് ഈ ചാനലെന്നും പ്രകാശ് ജാവദേകർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വളർച്ചാ എഞ്ചിനുകളായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ മാറ്റുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

അസം ജനതയെ സംബന്ധിച്ച് സുപ്രധാന ദിവസമാണിന്നെന്നും സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ചാനൽ കരുത്തു പകരുമെന്നും അസമിൽ നിന്നു ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി ശ്രീ സർബാനന്ദ സോണോവാൽ പറഞ്ഞു. രാജ്യത്തെ പബ്ലിക് ബ്രോഡ്കാസ്റ്റിങ് സംവിധാനത്തിന് ഡിഡി അസം ഒരു പൊൻതൂവലാണെന്ന് അസം ഗവർണർ പ്രൊഫ. ജഗദീഷ്മുഖി പറഞ്ഞു.

കഴിഞ്ഞ കൊല്ലം പ്രധാനമന്ത്രി ഡിഡി അരുൺ പ്രഭയ്ക്ക് തുടക്കം കുറിച്ചതിനുശേഷം ഡിഡി നോർത്ത് ഈസ്റ്റിനെ അസമിനായുള്ള പ്രത്യേക ചാനലായി മാറ്റുന്ന കാര്യം മന്ത്രാലയം ചർച്ച ചെയ്തുവരികയായിരുന്നുവെന്ന് വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറി അമിത് ഖാരെ പറഞ്ഞു. ഇന്ത്യയെയും ആസിയാൻ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഘടകമായി ഈ ചാനൽ വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസാർഭാരതി സിഇഒ ശ്രീ ശശി ശേഖർ വെമ്പട്ടിയും ചടങ്ങിൽ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP