Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹൈ ത്രുപുട്ട് കോവിഡ്-19 പരിശോധനാ സൗകര്യത്തിന് പ്രധാനമന്ത്രി ഇന്ന് സമാരംഭം കുറിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹൈ ത്രൂപുട്ട് കോവിഡ്-19 പരിശോധാന സൗകര്യത്തിന് വിഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സമാരംഭം കുറിക്കും. ഈ സൗകര്യം രാജ്യത്തെ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുകയും നേരത്തെ രോഗം കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ശക്തിപ്പെടുത്തുകയും അതിലൂടെ മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

നോയിഡയിലെ ഐ.സി.എം.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ പ്രിവൻഷൻ ആൻഡ് റിസർച്ച്, മുംബൈയിലെ ഐ.സി.എം.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്ടീവ് ഹെൽത്ത്, കൊൽക്കത്തയിലെ ഐ.സി.എം.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോളറ ആൻഡ് എന്റ്റെറിക് ഡിസീസസ് എന്നിവിടങ്ങളിലാണ് ഈ മൂന്ന് ഹൈ-ത്രുപുട്ട് പരിശോധാന സൗകര്യങ്ങൾ ഒരുക്കുന്നത്, ഇവിടെ പ്രതിദിനം 10,000 സാമ്പിളുകൾ പരിശോധിക്കാൻ കഴിയുകയും ചെയ്യും. ഈ ലാബുകൾ പരിശോധന തുടങ്ങിയതിന് ശേഷം ഫലം ലഭിക്കാനുള്ള സമയം കുറയ്ക്കുകയും ലാബ് ജീവനക്കാരെ രോഗംപരത്തുന്ന ക്ലിനിക്കൽ വസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കുകയും ചെയ്യും. ഈ ലാബുകളിൽ കോവിഡ് ഇതര അസുഖങ്ങൾക്കുള്ള പരിശോധനയും നടത്താനാകും. മഹാമാരിക്ക് ശേഷം ഹെപ്പറ്റൈറ്റീസ് ബി, സി. എച്ച്.ഐ.വി, മൈക്രോബാക്ടീരിയം ട്ഊബർക്യുലോസിസ്, സൈറ്റോമെഗാൽവേവൈറസ്, ചാലമൈഡിയ, നൈസേരിയ, ഡൈങ്കു തുടങ്ങിയവയ്ക്കുള്ള പരിശോധന നടത്താൻ സാധിക്കും.

മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഉത്തർ പ്രദേശ് മുഖ്യമന്ത്രിമാർക്കൊപ്പം കേന്ദ്ര ആരോഗ്യ കുടുംബക്ഷേ ശാസ്ത്ര സാങ്കേതിക മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP