Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ പാവങ്ങൾക്ക് തുണയായി മർകസ്: വിതരണം ചെയ്തത് 5000 റേഷൻകിറ്റുകൾ

ഡൽഹിയിൽ പാവങ്ങൾക്ക് തുണയായി മർകസ്: വിതരണം ചെയ്തത് 5000 റേഷൻകിറ്റുകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച പ്രദേശങ്ങളിലൊന്നായ പാവങ്ങൾക്ക് ആവശ്യവുമായ ഭക്ഷ്യ സാധന കിറ്റുകൾ വിതരണം ചെയ്തു തുണയാവുകയാണ് കോഴിക്കോട് മർകസ്. ഇതിനകം ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ 5000 റേഷൻ കിറ്റുകൾ വിതരണം ചെയ്തു. അരി, പഞ്ചസാര, കിഴങ്ങുവഗങ്ങൾ, പയറുവർഗങ്ങൾ എന്നിവ അടങ്ങുന്ന പത്തു കിലോയോളം വരുന്ന കിറ്റുകൾ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

ഓരോ പ്രദേശത്തെയും പാവപ്പെട്ട ആളുകളെ കണ്ടെത്തിയാണ് മർകസ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഡൽഹി മർകസ് പ്രവർത്തകരായ നൗഫൽ നൂറാനി, ഗ്രാൻഡ് മുഫ്തി ഓഫീസ് ഇൻചാർജ് മുഹമ്മദ് സ്വാദിഖ് നൂറാനി, ഡൽഹി ചാപ്റ്റർ മർകസ് കോഡിനേറ്റർ ഷാഫി നൂറാനി, നൗഷാദ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകുന്നു. സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ തേടി വിവിധ സ്ഥലങ്ങളിൽ മർകസ് സ്ഥാപിച്ച പെട്ടികളിൽ നിരവധി ആളുകളാണ് സഹായം അഭ്യർത്ഥിച്ചു അഡ്രസ്സ് നൽകുന്നത്. ആളുകളുടെ കൂട്ടം ഇല്ലാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു പ്രത്യേക വാഹനങ്ങളിലും ഉന്തുവണ്ടികളിലുമാണ് വിവിധ ഗല്ലികളിലേക്കു ഭക്ഷണ കിറ്റുകൾ നൽകുന്നത്. ഡൽഹിയിലെ ഹംദർദ് ഹോസ്പിറ്റലിലെ സ്റ്റാഫുകൾക്കും മർകസിനു കീഴിൽ ഭക്ഷണ കിറ്റുകൾ നൽകുകയുണ്ടായി.

വിവിധ രാജ്യങ്ങളിലുള്ള മലയാളികളുടെ വലിയ പിന്തുണനകളോടെയാണ് ക്ഷേമ പദ്ധതികൾ മർകസ് നിർവ്വഹിക്കുന്നത്. ഡൽഹി കെ.എം.സി.സി-യും സാമ്പത്തികമായ പിന്തുണകൾ ചെയ്തുവരുന്നു. റമളാൻ കാലത്ത് നിരവധി കുടുംബങ്ങളുടെ വിശപ്പ് മാറ്റാൻ കഴിഞ്ഞത് ഏറ്റവും സന്തോഷമുള്ള കാര്യമാണ് എന്ന് മർകസ് പ്രവർത്തകർ പറഞ്ഞു. കോഴിക്കോട്ട് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഇടയ്ക്കിടെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയും, ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. 10,000 ഭക്ഷണ സാധന കിറ്റുകൾ റമസാൻ തീരുന്നതിന് മുമ്പ് നൽകുമെന്ന് മർകസ് പ്രതിനിധികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP