Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹികലാപം:ഇരകൾക്ക് പുതുജീവിതം നൽകി മർകസിന്റെ 'ഉന്തുവണ്ടി' സമ്മാനം

ഡൽഹികലാപം:ഇരകൾക്ക് പുതുജീവിതം നൽകി മർകസിന്റെ 'ഉന്തുവണ്ടി' സമ്മാനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജാഫറാബാദിലെ ഇഫ്തികാർ ഹുസൈൻ ഒരാഴ്ചയായി സങ്കടക്കടിലാണ്. ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ അന്നത്തിനു വക കണ്ടെത്തിയിരുന്നത് തെരുവിൽ പഴവിൽപന നടത്തിയിരുന്ന ഉന്തുവണ്ടി വഴിയായിരുന്നു. കലാപകാരികളുടെ ഇരച്ചിലിൽ പഴംപോലും മാറ്റിവെക്കാനായില്ല അദ്ദേഹത്തിന്. എല്ലാമുപേക്ഷിച്ചു കുടുംബത്തെയും കൂട്ടി ഓടുകയായിരുന്നു. പിന്നീട് ചിത്രങ്ങളിൽ കണ്ടത് ചാരമായ തന്റെ വാഹനമാണ്.

കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇനിയെന്ത് എന്ന ചിന്തയിൽ വിങ്ങിനിൽക്കുമ്പോഴാണ് കോഴിക്കോട് മർകസിന്റെ പ്രതിനിധികൾ വീട്ടിലെത്തുന്നത്. ഇഫ്തികാർമുറ്റത്തിറങ്ങി നോക്കുമ്പോൾ കണ്ടത്, തന്റെ പഴയ ഉന്തുവണ്ടിയേക്കാൾ മനോഹരമായ ഒന്ന് സമ്മാനിക്കാൻ എത്തിയതാണ് അവർ. സങ്കടങ്ങളിക്കിടയിലും ആഹ്ലാദത്തിന്റെ മന്ദസ്മിതം വിരിഞ്ഞു ഇഫ്തികാറിന്റെ മുഖത്ത്. നാളെ മുതൽ ജാഫറാബാദ് തെരുവിൽ പഴക്കച്ചവടം പുനരാരംഭിക്കുകയാണ് ഇഫ്തികാർ.

കലാപം നടന്ന സ്ഥലങ്ങളിലെല്ലാം മുസ്ലിംകൾ പ്രധാനമായി വരുമാനമായി കണ്ടിരുന്നത് തെരുവ് കച്ചവടങ്ങളാണ്. 15 ഉന്തുവണ്ടികളാണ് മർകസ് പ്രാഥമിക ഘട്ടത്തിൽ സമ്മാനിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും നഷ്ടത്തിന്റെ കണക്ക് എടുക്കുകയാണ് മർകസ് ഡൽഹി ഓഫീസ് പ്രതിനിധികൾ. വീടുകളുടെയും കടകളുടെയും കേടുപാടുകൾ തീർത്തു കൊടുക്കൽ, വസ്ത്ര-പാത്ര വിതരണം, ഓരോ കുടുംബത്തിനും ആവശ്യമായ ഭക്ഷ്യധാന്യ വിതരണം, വിദ്യാഭ്യാസ ഉപകരണങ്ങൾ നൽകൽ എന്നിവയും മർകസ്‌നിലവിൽ നടത്തിവരുന്നു. പൂർണ്ണമായും തകർക്കപ്പെട്ട വീടുകൾ നിർമ്മിക്കാനുള്ള വിശാലമായ പ്രോജക്ടും മർകസ് രൂപീകരിച്ചു കഴിഞ്ഞുവെന്ന് മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി അറിയിച്ചു.

ഉന്തുവണ്ടി വിതരണത്തിന് ജാഫറാബാദ് എംഎ‍ൽഎ അബ്ദുറഹ്മാൻ നേതൃത്വം നൽകി. ജാഫറാബാദ് നഗരസഭാ കൗൺസിലർ ഹാജി അഫ്സൽ, മുഹമ്മദ് ശാഫി നൂറാനി, മുഹമ്മദ് സാദിഖ് നൂറാനി, നൗഫൽ ഖുദ്റാൻ, നൗശാദ് സഖാഫി, മൗലാന ഖാരി സഗീർ, മൗലാനാ ഫൈറൂസ് സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP