Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

18-ാമത് രാജ്യാന്തര ജാവ ദിനം ആഗോള തലത്തിൽ സാങ്കൽപ്പികമായി ആഘോഷിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തുടനീളവും ആഗോള തലത്തിലുമുള്ള ജാവ, യെസ്ഡി ആരാധകർ ഒത്തുകൂടാറുള്ള ദിവസമാണെങ്കിലും നിലവിലെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം 18-ാമത് രാജ്യാന്തര ജാവ ദിനം (ഐജെഡി) സാങ്കൽപ്പികമായി (വിർച്ച്വൽ) ആഘോഷിച്ചു.

എല്ലാ വർഷവും ജൂലൈ മാസം രണ്ടാമത്തെ ഞായറാഴ്ചയാണ് ഐജെഡി ആഘോഷിച്ചു വരുന്നത്. ഈ വർഷം ആഗോള ജാവ സമൂഹം ഓൺലൈൻ മീറ്റിങിലൂടെ സാങ്കൽപ്പികമായി ആഘോഷിക്കുകയായിരുന്നു. മൂന്ന് ലക്ഷത്തോളം പേരാണ് ഇന്റർനെറ്റിലൂടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ജാവ ദിനത്തെ കുറിച്ച് സംസാരിച്ച ആയിരങ്ങൾ ഒടുവിൽ രണ്ടു മണിക്കൂർ നീണ്ട തൽസമയ ആഘോഷങ്ങളും കണ്ടു.

ഇന്ത്യയിലെ പ്രമുഖ ജാവ, യെസ്ഡി മോട്ടോർസൈക്കിൾ ക്ലബുകളാണ് വിർച്ച്വലായി സംഘടിപ്പിച്ച പരിപാടിക്ക് നേതൃത്വം നൽകിയത്. രാജ്യത്തെ ക്ലബുകൾ കൂടാതെ നെതർലണ്ട്സ്, ചെക്ക് റിപബ്ളിക്ക്, പോളണ്ട്, യുഎസ്എ, വിയറ്റ്നാം, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും സാങ്കൽപ്പിക ആഘോഷത്തിൽ പങ്കെടുത്തു.

ദശകങ്ങളായി ജാവ പാരമ്പര്യം നിലനിർത്തുന്നവരിൽ നിന്നുള്ള കഥകൾ അവതരിപ്പിച്ച 'ലെജൻഡ്ശാല' എന്ന പരിപാടിയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. പ്രമുഖ ഓട്ടോ ജേർണലിസ്റ്റും 'ദ് ഫോർഎവർ ബൈക്ക്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ആദിൽ ജൽ ദാരൂഖാനാവാലയായിരുന്നു സെഷന്റെ മോഡറേറ്റർ. പ്രഗൽഭ റേസർമാരായ സോമേന്ദർ സിങ്, സി.കെ.ചിന്നപ്പ, ശ്യാം കോതാരി തുടങ്ങിയവർ ജാവ മോട്ടോർസൈക്കിളിൽ റേസിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പറഞ്ഞു. ജാവ വസ്തുക്കൾ ശേഖരിക്കുന്ന പി.കെ.പ്രശാന്ത് തന്റെ പക്കലുള്ള വിലയേറിയ വസ്തുക്കളെ കുറിച്ച് പറഞ്ഞു.

തങ്ങളുടെ മുൻകാല ജാവ ദിനാഘോഷങ്ങളെ കുറിച്ചാണ് പ്രമുഖ സമൂഹ റൈഡർമാർ ലൈവ്സ്ട്രീമിൽ വിശദീകരിച്ചത്. നീണ്ട യാത്രകൾ, സൗഹൃദ ഒത്തുചേരൽ തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നു ഇതിൽ. 10 രാജ്യാന്തര ക്ലബുകളിൽ നിന്നും ഇന്ത്യയിലെ 35 ക്ലബുകളിൽ നിന്നുമുള്ളവരെ ആഘോഷങ്ങളുടെ ഭാഗമാകാൻ ക്ഷണിച്ചിരുന്നു. ക്ലബ് അംഗങ്ങൾ അവരുടെ പ്രദേശങ്ങളിൽ നിന്നും റെക്കോർഡിങുകളും ആശംസകളും അയച്ചു. ഉടനെ തന്നെ ജാവ മോട്ടോർസൈക്കിളിൽ ഒത്തുചേരാൻ അവസരം ഉണ്ടാകട്ടെ എന്നും ആശംസിച്ചു.

മോട്ടോർസൈക്കിളുകളുടെ പഴയ ശേഖരം മുതൽ കണ്ണച്ചിപ്പിക്കുന്ന പുത്തൻ മോഡലുകളുടെ വരെ വീഡിയോ ക്ലിപ്പുകളാണ് ചിലർ ലൈവ് ഇവന്റ് പോലെ അവതരിപ്പിച്ചത്. പരിപാടിയുടെ ക്ഷണത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പരിപാടികളുടെ എല്ലാ ക്ലിപ്പുകളും ലൈവ് സെഷന്റെ ഭാഗമാക്കാൻ കഴിഞ്ഞില്ല. ഐജെഡി 2020 ന്റെ സമ്പൂർണ പരിപാടികൾ യൂട്യൂബ്/ജാവമോട്ടോർസൈക്കിളിൽ കാണാം.

വനിതകളുടെ മോട്ടോർസൈക്കിളിങിനെ കുറിച്ചാണ് പരിപാടിയിൽ പങ്കെടുത്ത വനിത അംഗങ്ങൾ കഥകൾ പറഞ്ഞത്. മുൻകാലങ്ങളിലെ ജാവ മോട്ടോർസൈക്കിളുകൾ ഇപ്പോഴും ഓടികൊണ്ടിരിക്കുന്നതിന് കാരണക്കാരായ ടെക്നിഷ്യന്മാരെ 'ഉസ്താദു'കളായി ആദരിച്ചു.

പാരമ്പര്യം നിലനിർത്തികൊണ്ട് സംഘാടകർ സമൂഹത്തെ സജീവമാക്കുന്നതിനായി മൽസരങ്ങളും സംഘടിപ്പിച്ചു. ജാവ, യെസ്ഡി ആരാധകരിൽ നിന്നും ആവേശകരമായ സ്വീകരണമാണ് മൽസരങ്ങൾക്ക് ലഭിച്ചത്. മികച്ച വേഷത്തിലുള്ള റൈഡർ, അപ്രതീക്ഷിത സ്ഥലത്തെ ബൈക്കിന്റെ ചിത്രം, മികച്ച 90 സെക്കൻഡ് വീഡിയോ, ട്രാഫിക്ക് നിയമങ്ങൾ അറിയിക്കുന്ന സന്ദേശങ്ങളോടു കൂടി റൈഡിന്റെ ചിത്രം, വർഷം വ്യക്തമാക്കി പഴയ ചിത്രങ്ങളുടെ കൊളാഷ് തുടങ്ങിയവയായിരുന്നു മൽസര വിഭാഗങ്ങൾ.

നിലവിലെ ലോക്ക്ഡൗൺ റൈഡുകളും ആഘോഷങ്ങളും തടഞ്ഞെങ്കിലും ജാവ സമൂഹം ഒന്നടങ്കം ആഘോഷിച്ചായിരുന്നു സാങ്കൽപ്പിക മീറ്റിങ്. ഓൺലൈൻ ഫോറത്തിൽ ഒന്നിച്ച കൂടായ്മയുടെ ആവേശത്തെ കെടുത്താൻ ഒന്നിനും കഴിയില്ലായിരുന്നു.

ഈ വർഷത്തെ ആഘോഷത്തിൽ പുതിയ ജാവ ഉടമകളുടെ സജീവ പങ്കാളിത്തം ഏറെയുണ്ടായി. പുതിയ ഉടമകളുടെ സാമൂഹ്യ ആവേശം വളരെ ഉയർന്നതായിരുന്നു. അത് പുതിയ ക്ലബുകളിലും പ്രതിഫലിച്ചു. പഴയ ക്ലബുകളോടൊപ്പം ആഘോഷത്തിനെത്തിയ പുതിയവയുടെ എണ്ണവും വർധിച്ചു.

ലോക്ക്ഡൗൺ ഇളവുകളിൽ സുരക്ഷാ പ്രോട്ടോകോളോടെ വാഹനം ഓടിക്കാവുന്ന കൊച്ചി, കണ്ണൂർ, ചണ്ഡീഗഢ്, ലുധിയാന, ജലന്ധർ, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ അംഗങ്ങൾ ജാവ ദിന ആഘോഷത്തിന്റെ ആവേശത്തിൽ റൈഡുകളും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP