Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗൺശ്യാം ദാസ് പ്രൈമസ് പാർട്നഴ്സ് സീനിയർ ഉപദേഷ്ടാവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വ്യവസായ രംഗത്തെ വിദഗ്ദ്ധർ രൂപീകരിച്ച പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ പ്രൈമസ് പാർട്നേഴ്സിന്റെ മുതിർന്ന ഉപദേഷ്ടാവായി ഗൺശ്യാം ദാസ് നിയമിതനായി.പ്രൈമസിന്റെ വളർച്ചയിൽ തന്ത്രപരമായ ദൗത്യങ്ങളിൽ നേതൃത്വത്തിന് ദാസ് ഉപദേശങ്ങൾ നൽകും.

പരിചയ സമ്പന്നനായ ബിസിനസ് നേതാവ് ദാസ് നിലവിൽ ജൂബിലിയന്റ് ഇൻഡസ്ട്രീസ് ബോർഡിന്റെ സ്വതന്ത്ര ഡയറക്ടറാണ്. 2000ത്തിലാണ് നാസ്ദാക്ക് ഒഎംഎക്സ് ഗ്രൂപ്പിനൊപ്പം ഗൺശ്യാം ചേർന്നത്. ഏഷ്യാ പസിഫിക്, മിഡിൽ ഈസ്റ്റിന്റെ മാനേജിങ് ഡയറക്ടറുമായിരുന്നു. ജർമനിയുടെ കൊമേഴ്സ് ബാങ്ക് എ.ജിയുടെ ഭാഗമായ ഒമാനിലെ മജാൻ ഇന്റർനാഷണലിന്റെ ജനറൽ മാനേജരും ചീഫ് എക്സിക്യൂട്ടീവുമായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ കൺസൾട്ടിങ് രംഗം മാറ്റത്തിന്റെ തരംഗത്തിലാണെന്നും വളർച്ചയ്ക്ക് ആവശ്യമായ ഭാവിയിലേക്കുള്ള ആശയങ്ങൾ നടപ്പിലാക്കാൻ ഇടപാടുകാരെ സഹായിക്കുന്നതിനേക്കാൾ പ്രൈമസ് പാർട്ണേഴ്സ് ഇന്ത്യയുടെ കാതലായ ആശയം തിരിച്ചറിഞ്ഞ് പ്രത്യേക മൂല്യ നിർദ്ദേശം അവതരിപ്പിക്കുന്നുവെന്ന് ഗൺശ്യാം ദാസ് പറഞ്ഞു.

ആഭ്യന്തര, രാജ്യാന്തര ബാങ്കിങിലും കാപിറ്റൽ വിപണിയിലും ദാസിന് 35 വർഷത്തെ പരിചയമുണ്ട്. ഏഷ്യാ പസിഫിക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ കോർപറേറ്റ് ബിസിനസ്, ബാങ്കുകൾ, ബാങ്കിങേതര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വികസനത്തിൽ ദാസ് സജീവമായ പങ്കു വഹിച്ചിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഹോണേഴ്സ് ബിരുദവും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ലിങ്വസ്റ്റിക്സിൽ മാസ്റ്റേഴ്സ് ബിരുദവും അദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP