Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിന്റെ ടെറസിൽ പച്ചക്കറി കൃഷിയൊരുക്കി ഡെൽഹിയിലെ വീട്ടമ്മയായ ദീപാ പവിത്രൻ

വീടിന്റെ ടെറസിൽ പച്ചക്കറി കൃഷിയൊരുക്കി ഡെൽഹിയിലെ വീട്ടമ്മയായ ദീപാ പവിത്രൻ

സ്വന്തം ലേഖകൻ

വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ വീടിന്റെ ടെറസിൽ കൃഷി ഇറക്കി വിജയഗാഥ തീർത്ത് മാതൃകയായി ഡെൽഹിയിലെ വീട്ടമ്മയായ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിനി ദീപാ പവിത്രൻ

പഴുത്തുതുടുത്ത തക്കാളി, വെണ്ട, വഴുതനങ്ങ, വെള്ളരി, പടവലങ്ങ, പച്ചമുളക് , ചീര തുടങ്ങി ദീപയുടെ വീടിന്റെ ടെറസിന് മുകളിൽ വിളയാത്ത പച്ചക്കറികളില്ല. തന്റെ ആവശ്യവും കഴിഞ്ഞ് ബാക്കി വരുന്ന പച്ചക്കറികൾ അയൽപക്കങ്ങളിലേക്കും കൂടി കൊടുത്ത് ഒട്ടേറെ വീട്ടമ്മമാർക്ക് മാതൃകയാകുകയാണ് ഈ വീട്ടമ്മ

ഡെൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിനോടൊപ്പം കഴിയുന്ന ദീപ വീട്ട് ജോലികളും തൊട്ടടുത്ത കുട്ടികൾക്കായി എടുക്കുന്ന ട്യൂഷൻ ക്ലാസുകളും കഴിഞ്ഞുള്ള സമയമാണ് കൃഷി പരിപാലനത്തിനായി കണ്ടെത്തുന്നത്.

മണ്ണ് ,ചകിരിച്ചോറ്,എല്ല്‌പൊടി, കുമ്മായം, വീടുകളിൽ നിന്ന് ബാക്കി വരുന്ന പച്ചക്കറി വേസ്റ്റുകൾ എന്നിവയെല്ലാം ചേർത്ത ഗ്രോബാഗിലാണ് പച്ചക്കറിയിൽ പൊൻവിള വിളയിച്ച് ദീപ വിജയഗാഥ തീർക്കുന്നത്.

ഡെൽഹിയിലെ മലയാളികളുടെ കൂട്ടായ്മയായ ജനസംസ്‌കൃതിയുടെയും, മലയാളം മിഷന്റെ യും അംഗവും നല്ലൊരു സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയാണ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിനിയായ ദീപാ പവിത്രൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP