Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെയ് മൂന്ന് കഴിഞ്ഞാൽ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് വീടണയാൻ വഴിയൊരുക്കണം: കാന്തപുരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്ക് ഡൗണിനായി പ്രഖാപിക്കപ്പെട്ട മെയ് മൂന്നു കഴിഞ്ഞാൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്നവർക്ക് അവരുടെ സ്വന്തം നാടുകളിലേക്ക് എത്താൻ വഴിയൊരുക്കണം എന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. ബോംബൈ, ഡൽഹി, അഹമ്മദാബാദ്, തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലും നമ്മുടെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികൾ ഉണ്ട്. ലോക് ഡൗൺ നീട്ടുന്ന അവസ്ഥ വന്നാൽ, ഇവർക്ക് ഇളവുകൾ നൽകി കേരളത്തിൽ എത്തിക്കണം. കോവിഡ് ഈ നാടുകളിൽ വ്യാപിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ മഹാരാഷ്ട്രയിൽ അടക്കം ചിലർ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നുവെന്നു വിവരം കിട്ടിയിട്ടുണ്ട്. അവർക്കു നിലവിൽ ആവശ്യമായ സഹായം എത്തിക്കണം. മെയ് 3 കഴിഞ്ഞാൽ സംസ്ഥാന സർക്കാർ ഇടപെട്ട് സുരക്ഷിതമായ ബസ്സുകളിൽ നാട്ടിലെത്തിക്കണം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. ഡൽഹിയിലും കൊൽക്കത്തയിലും ബുദ്ദിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനായി മർകസിന്റെ ഹെൽപ്ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP