Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഡിവുഡ് ഫിലിം കാർണിവൽ ഡിസംബർ ഒന്നിന് ഹൈദരാബാദിൽ

ഇൻഡിവുഡ് ഫിലിം കാർണിവൽ ഡിസംബർ ഒന്നിന് ഹൈദരാബാദിൽ

കൊച്ചി : ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ നാലാം പതിപ്പ് ഡിസംബർ ഒന്ന്മുതൽ നാല് വരെ ഹൈദരാബാദിൽ നടക്കും. തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി. പി.രാമകൃഷ്ണൻ നാലാമത് ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ ലോഗോ പ്രകാശനം നിർവഹിച്ചാണ്ഔ ദ്യോഗിക പ്രഖ്യാപനം നടത്തിയത്.

50,000 കാണികൾ പങ്കെടുക്കുന്ന കാർണിവലിൽ 100 രാജ്യങ്ങളിൽ നിന്നുള്ള 5000വ്യാപാര പ്രതിനിധികളും 500 ൽ പരം നിക്ഷേപകരും, 300 പ്രദർശകരും, 3500 ൽ അധികം പ്രതിഭകളും പങ്കെടുക്കുമെന്ന് ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ സോഹൻ റോയ് പറഞ്ഞു.ഓൾ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (അലിഫ് 2018),രാജ്യമെമ്പാടുമുള്ള യുവ കലാ പ്രതിഭകൾ മാറ്റുരക്കുന്ന ടാലെന്റ് ഹണ്ടും പ്രധാനആകർഷണങ്ങളാണ്.

നാല് ദിവസം നീണ്ട് നിൽക്കുന്ന ഇൻഡിവുഡ് ഫിലിം കാർണിവലിൽ (ഐഎഫ് സി 2018) സിനിമനിർമ്മാണം, വിതരണം, പരസ്യം, തീയേറ്ററുകൾ, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടസമഗ്ര മേഖലകളിലെ പ്രദർശനങ്ങൾക്കും വിപണനത്തിനുമായി വിവിധ തരം പ്രദർശന മേളകളുംഒരുക്കും. നിരവധി ചിത്രങ്ങളുടെ പ്രഖ്യാപനങ്ങൾ, മാധ്യമ രംഗത്തെ പ്രശസ്തർപങ്കെടുക്കുന്ന ചർച്ചകൾ, ചലച്ചിത്ര ശില്പശാലകൾ, സെമിനാറുകൾ, പുതിയ
ഉൽപ്പന്നങ്ങളുടെ വിപണനോത്ഘാടനങ്ങൾ തുടങ്ങിയവയ്ക്ക് കാർണിവൽ വേദിയാകും.

തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം
ലോകത്തിലെ ഏറ്റവും വലിയ സിനിമ വിപണികളിൽ ഒന്നായ ഇന്ത്യൻ സിനിമ ഒത്തൊരുമയോടെപ്രവർത്തിച്ചാൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഇന്ത്യൻ സിനിമയുടെവളർച്ച കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ഇത് വേണ്ട രീതിയിൽ ഉപയോഗിച്ചാൽയുവാക്കൾക്കും രാജ്യത്തിനും ഏറെ മുന്നേറാൻ സാധിക്കും മന്ത്രി ടി. പി.രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇതിനു ഇൻഡിവുഡ് എടുക്കുന്ന എല്ലാ ശ്രമങ്ങൾക്കുംകേരള സർക്കാർ പിന്തുണയും നൽകും മന്ത്രി ടി. പി. രാമകൃഷണൻ പറഞ്ഞു.

നയിക്കാൻ സിനിമയിലെ ഒന്നാമൻ
ലോക സിനിമയിലെ വിസ്മയവും ദേശീയ പുരസ്‌കാര ജേതാവുമായ ബാലചന്ദ്രമേനോനാണ് ഓൾലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഡയറക്ടർ. ഏറ്റവുംകൂടുതൽ ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത്അഭിനയിച്ചതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച വ്യക്തിയാണ്അദ്ദേഹം. 29 ചിത്രങ്ങളാണ് ബാലചന്ദ്രമേനോൻ സ്വയം തിരക്കഥ എഴുതി സംവിധാനംചെയ്ത് അഭിനയിച്ചിട്ടുള്ളത്.

അമേരിക്കൻ നടനും സംവിധായകനുമായ വുഡി അലന്റെ 26 സിനിമയുടെ റെക്കോർഡാണ് അദ്ദേഹംമറികടന്നത്.40 വർഷം കൊണ്ട് 37 സിനിമകൾ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്തു. സംവിധായകൻ,അഭിനേതാവ്, തിരക്കഥാകൃത്ത്, നിർമ്മാതാവ്, വിതരണക്കാരൻ, എഡിറ്റർ,ഗായകൻ, സംഗീത സംവിധായകൻ എന്നീ രംഗത്തെല്ലാം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

സിനിമകൾ സമർപ്പിക്കാം
ഓൾ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗങ്ങളിലേക്ക്
(ഫീച്ചർ ഫിലിം, ഷോർട്ട്ഫിലിം, ഡോക്യൂമെന്ററി, വിദ്യാർത്ഥികളുടെ ഷോർട്ട് ഫിലിം, സിനിമ) അപേക്ഷകൾസമർപ്പിക്കാം. പുതുമുഖ സംവിധയാകർക്കും അപേക്ഷകൾ നൽകാം. യശഃശരീരനായ ഐവിശശിയോടുള്ള ആദര സൂചകമായി മത്സര വിഭാഗത്തിൽ മികച്ച ഇന്ത്യൻ പുതുമുഖസംവിധായകനുള്ള ഐവി ശശി സ്മാരക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. അലിഫ് 2016ന്റെ ഫെസ്റ്റിവൽ ഡയറക്ടർ ആയിരുന്നു അദ്ദേഹം.ആനിമേഷൻ, കുട്ടികളുടെ സിനിമകൾ, ഷോർട് ഫിലിമുകൾ എന്നിവ പ്രത്യേക വിഭാഗത്തിലാണ്ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് http://aliiff.com/സന്ദർശിക്കുക

മിഷൻ ഇൻഡിവുഡ്
10 ബില്യൺ യുഎസ് ഡോളർ പദ്ധതിയായ ഇൻഡിവുഡാണ് മേള സംഘടിപ്പിക്കുന്നത്. 2020 ഓടെരാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10000 മൾട്ടിപ്‌ളെക്‌സ് സ്‌ക്രീനുകൾ, ഒരുലക്ഷം 2 കെ ഹോം തീയേറ്ററുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകൾ,സിനിമ സ്റ്റുഡിയോകൾ, ആനിമേഷൻ/വി.എഫ്.എക്‌സ് സ്റ്റുഡിയോകൾ തുടങ്ങിയഅത്യാധുനിക സൗകര്യങ്ങളാണ് ഇൻഡിവുഡ് വിഭാവനം ചെയ്യുന്നത്.

കഴിഞ്ഞ വർഷം രാമോജി ഫിലിം സിറ്റയിൽ നടന്ന മൂന്നാമത് ഇൻഡിവുഡ് ഫിലിം കാർണിവൽജനപങ്കാളിത്തവും പരിപാടിയുടെ മികവ് കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രമുഖഇന്ത്യൻ ശതകോടീശ്വരന്മാരുടെ സംഗമത്തിനും ഇൻഡിവുഡ് ഫിലിം കാർണിവലിൽ വേദിയായി.ലോകോത്തര സിനിമയ്ക്കായി ഇന്ത്യൻ ശതകോടീശ്വരൻന്മാർ അണിചേരുന്ന ഇന്ത്യൻശതകോടീശ്വര ക്ലബിന് തുടക്കം കുറിക്കുകയൂം ചെയ്തു. അൻപതിലധികം ഇന്ത്യൻശതകോടീശ്വരന്മാരും 100-ൽ അധികം രാജ്യങ്ങളിലെ വ്യവസായ പ്രമുഖരും ചടങ്ങിൽപങ്കെടുത്തിരുന്നു.

തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായ ഏരീസ് എപ്പിക്ക സ്റ്റുഡിയോയിൽ നടന്നചടങ്ങിൽ കേരളത്തിന്റെ ചുമതലയുള്ള മാലിദ്വീപ് ഡെപ്യൂട്ടി കോൺസൽ ജാദുള്ളഹുസൈൻ തൗഫീഗ് പ്രത്യേക അതിഥിയായിരുന്നു. കെടിഡിസി ചെയർമാൻ എം വിജയകുമാർ,ടൂർഫെഡ് എംഡി ഷാജി മാധവൻ, നിർമ്മാതാവ് രജപുത്ര രഞ്ജിത്ത്, തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.വെന്നും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP