Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇനി സ്വന്തമായി ചാർജർ കൊണ്ടുനടക്കേണ്ടി വരും'; പൊതുസ്ഥലത്തെ ചാർജിങ് പോയിന്റിൽ നിന്ന് മൊബെെൽ ചാർജ് ചെയ്യരുത്; നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം; മുന്നറിയിപ്പുമായി എസ്‌ബിഐ

'ഇനി സ്വന്തമായി ചാർജർ കൊണ്ടുനടക്കേണ്ടി വരും'; പൊതുസ്ഥലത്തെ ചാർജിങ് പോയിന്റിൽ നിന്ന് മൊബെെൽ ചാർജ് ചെയ്യരുത്; നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം; മുന്നറിയിപ്പുമായി എസ്‌ബിഐ

മറുനാടൻ മലയാളി ബ്യൂറോ

24 മണിക്കൂറും കൊണ്ടുനടക്കുന്ന ഒന്നാണ് സ്മാർട് ഫോൺ. ഇതിനാൽ തന്നെ സ്മാർട് ഫോൺ ബാറ്ററി ആയുസ് വർധിപ്പിക്കാനുള്ള വഴിയും തേടേണ്ടതുണ്ട്. കാരണം, ഒരു മുട്ടൻ പണി വരുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചാർജിങ് പോയന്റുകളിൽനിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി എസ്‌ബിഐ. നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം. മാൽവെയറുകൾ ഉപയോഗിച്ച് ഹാക്കർമാർ വിവരങ്ങൾ ചോർത്തുമെന്നാണ് മുന്നറിയിപ്പുമായി എസ്‌ബിഐ രംഗത്തുവന്നിരിക്കുന്നത്.

സൗജന്യമായി നൽകിയിട്ടുള്ള ഇത്തരം ചാർജിങ് പോയന്റുകൾ ഉപയോഗിക്കരുതെന്നാണ് ബാങ്കിന്റെ നിർദ്ദേശം. ജ്യൂസ് ജാക്കിങ് എന്ന സാങ്കേതികതവഴി ചാർജിങ് പോർട്ടുകളിലൂടെ മാൽവെയറുകൾ ഫോണിൽ നിക്ഷേപിക്കുകയോ ഡാറ്റ ചോർത്തുകയോ ചെയ്യുന്നതിനെയാണ് ജ്യൂസ് ജാക്കിങ് എന്നുപറയുന്നത്. യുഎസ്ബി ചാർജിങ് വഴിയാണ് പ്രധാനമായും ഇത് നടക്കുന്നത്. സ്വന്തമായി ചാർജർ കൊണ്ടുനടക്കുകയോ ചാർജ് തീരാതെ സൂക്ഷിക്കുകയോ ചെയ്യേണ്ടി വരും. എന്നാൽ, എസ്‌ബിഐയുടെ മുന്നറിയിപ്പ് ഇത് നടപ്പിലാവാത്ത കാര്യമാണെന്നും അത്തരത്തിൽ മാൽവെയറുകൾ ഡേറ്റകൾ ചോർത്തില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP