Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്‌ബിഐയുടെ പേരിൽ വരുന്ന മെസേജുകളിൽ തട്ടിപ്പുകാരും; പണം നഷ്ടമാകാതിരിക്കാൻ ഉപഭോക്താക്കൾ ജാ​ഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ്; തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കാനും സംവിധാനം

എസ്‌ബിഐയുടെ പേരിൽ വരുന്ന മെസേജുകളിൽ തട്ടിപ്പുകാരും; പണം നഷ്ടമാകാതിരിക്കാൻ ഉപഭോക്താക്കൾ ജാ​ഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ്; തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കാനും സംവിധാനം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പണം തട്ടിയെടുക്കാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എത്തുന്നവരെ കുറിച്ച് ഇടപാടുകാർ ജാഗ്രത പുലർത്തണമെന്ന് പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയുടെ മുന്നറിയിപ്പ്. അടുത്തിടെ, എസ്‌ബിഐയുടെ നെറ്റ്ബാങ്കിങ് പേജിന് സമാനമായ പേജിന് രൂപം നൽകി തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിൽ വീണുപോകാതെ നോക്കണമെന്ന് എസ്‌ബിഐ ഓർമ്മിപ്പിച്ചു. http://www.onlinesbi.digital എന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്ന നെറ്റ്ബാങ്കിങ് പേജ് വ്യാജമാണെന്നും എസ്‌ബിഐ വ്യക്തമാക്കി.

എസ്എംഎസായാണ് ഇത്തരം പേജിന്റെ ലിങ്കുകൾ വരിക. ഇതിൽ ക്ലിക്ക് ചെയ്യാതെ ഉടൻ തന്നെ മെസേജ് ഡീലിറ്റ് ചെയ്യണമെന്ന് എസ്‌ബിഐ ട്വിറ്ററിൽ കുറിച്ചു. ഇതിന് പുറമേ ഇടപാടുകാരുടെ വിവരങ്ങൾ കൈമാറരുതെന്നും എസ്‌ബിഐ മുന്നറിയിപ്പ് നൽകുന്നു. ചിലപ്പോൾ പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യാൻ പറഞ്ഞു കൊണ്ട് സന്ദേശങ്ങൾ വരാം. വിശ്വസനീയമാണ് എന്ന തോന്നൽ ഉണ്ടാക്കുന്നവിധമാണ് ഇത്തരം തട്ടിപ്പുകളുടെ രീതിയെന്നും എസ്‌ബിഐ വ്യക്തമാക്കി. അതല്ലെങ്കിൽ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചാകാം ഇടപാടുകാരെ സമീപിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ വീണ് പണം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവാതെ ജാഗ്രത പുലർത്താൻ എസ്‌ബിഐയുടെ കുറിപ്പിൽ പറയുന്നു.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കാനും എസ്‌ബിഐ ആവശ്യപ്പെട്ടു. [email protected] , [email protected] എന്നി ഇ-മെയിൽ വിലാസത്തിലൂടെ വിവരം അറിയിക്കാവുന്നതാണെന്നും എസ്‌ബിഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP