Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ്‌ബിഐ ക്വിക്ക് ആപ്പ്; എസ്എംഎസ് അല്ലെങ്കിൽ മിസ്ഡ് കോൾ; ഒരു തവണ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഇന്റർനെറ്റിന്റെ ആവശ്യമില്ല; എസ്‌ബിഐയുടെ വിവിധ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

എസ്‌ബിഐ ക്വിക്ക് ആപ്പ്; എസ്എംഎസ് അല്ലെങ്കിൽ മിസ്ഡ് കോൾ; ഒരു തവണ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഇന്റർനെറ്റിന്റെ ആവശ്യമില്ല; എസ്‌ബിഐയുടെ വിവിധ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇൻറ‍ർനെറ്റ് ബാങ്കിങ് ഉപയോഗിക്കാതെ തന്നെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും, മിനി സ്റ്റേറ്റ്മെൻറ് എടുക്കാനും, ചെക്ക് ബുക്കിനുള്ള അപേക്ഷ നൽകാനും ഒക്കെ ഇനി എസ്‌ബിഐ ക്വിക്ക് ആപ്പ് സഹായകരമാകും.

അവസാന ആറുമസാത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ്, പലിശ സ‍ർട്ടിഫിക്കറ്റ് എന്നിവയെല്ലാം എസ്‌ബിഐ ക്വക്ക് ആപ്പ് വഴി ലഭിക്കും. ബാങ്ക് അവധി ദിവസങ്ങളും ആപ്പിലൂടെ അറിയാം.

രജിസ്റ്റർ ചെയ്യാൻ

'REG Account Number' എന്ന് 09223488888 രജിസ്‌ട്രേഡ് മൊബൈൽ നമ്പറിൽനിന്ന് എസ്എംഎസ് അയയ്ക്കുക.
വിജയകരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ ആവിവരം ലഭിക്കും.
തുടർന്ന് സേവനം ഉപയോഗിക്കാം.

അക്കൗണ്ട് ബാലൻസ് അറിയാൻ

'BAL' എന്ന് 09223766666 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക. അല്ലെങ്കിൽ മിസ് കോൾ ചെയ്യുക.
മിനി സ്‌റ്റേറ്റ്‌മെന്റ് ലഭിക്കാൻ

09223866666 എന്ന നമ്പറിലേയ്ക്ക് മിസ് കോൾ ചെയ്യുക. അല്ലെങ്കിൽ, 'MSTMT' എന്ന് എസ്എംഎസ് ചെയ്യുക.

ചെക്ക് ബുക്കിനുള്ള അപേക്ഷ

09223588888 എന്ന നമ്പറിലേയ്ക്ക് 'CHQREQ' എന്ന് എസ്എംഎസ് അയയ്ക്കുക. അപ്പോൾ ഉപഭോക്താവിന് തിരിച്ച് എസ്എംഎസ് ലഭിക്കും. അതിനുശേഷം 'CHQACC<space>Y<space>6-digit number received in SMS'- എന്നിങ്ങനെയുള്ള ഫോർമാറ്റിൽ എസ്എംഎസ് അയയ്ക്കുക.
പലിശ സർട്ടിഫിക്കറ്റ് ലഭിക്കാൻ

HLI<space> <Account Number> <space> <code> എന്ന ഫോർമാറ്റിൽ 09223588888 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയയ്ക്കുക.
ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ

എടിഎം കാർഡ് നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എസ്എംഎസ് വഴി ബ്ലോക്ക് ചെയ്യാം. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽനിന്ന് അതിനായി 'BLOCK<space>XXXX ഫോർമാറ്റിൽ 567676ലേയ്ക്ക് എസ്എംഎസ് അയക്കാം. XXXX-എന്നത് നിങ്ങളുടെ കാർഡിലെ അവസാനത്തെ നാല് അക്കങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.
തിരിച്ച് സന്ദേശം ലഭിക്കും. അപേക്ഷയുടെ നമ്പർ, ബ്ലോക്ക് ചെയ്ത തിയതിയും സമയവും അതിലുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP