Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നിങ്ങളിയാതെ പോകുന്നുണ്ടോ? പണച്ചോർച്ച മുതൽ വമ്പൻ ബാങ്കിങ് തട്ടിപ്പിന് വരെ ഇരയായാൽ എന്ത് ചെയ്യും? പരാതി പറയാൻ ബാങ്കിൽ ചെല്ലുമ്പോൾ മുട്ടുന്യായം കേൾക്കേണ്ടി വരുന്നുണ്ടോ? ആർബിഐ നിയോഗിച്ച ഓംബുഡ്‌സ്മാന് പരാതി സമർപ്പിക്കേണ്ടതിങ്ങനെ

ബാങ്ക് അക്കൗണ്ടിൽ  നിന്നും പണം നിങ്ങളിയാതെ പോകുന്നുണ്ടോ? പണച്ചോർച്ച മുതൽ വമ്പൻ ബാങ്കിങ് തട്ടിപ്പിന് വരെ ഇരയായാൽ എന്ത് ചെയ്യും? പരാതി പറയാൻ ബാങ്കിൽ ചെല്ലുമ്പോൾ മുട്ടുന്യായം കേൾക്കേണ്ടി വരുന്നുണ്ടോ? ആർബിഐ നിയോഗിച്ച ഓംബുഡ്‌സ്മാന് പരാതി സമർപ്പിക്കേണ്ടതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബാങ്കിങ് മേഖലയിൽ ദിനം പ്രതി വർധിച്ച് വരുന്ന ഒന്നാണ് ഇടപാട് സംബന്ധിച്ച പരാതികൾ. പണം ഉടമയറിയാതെ ചോരുന്നത് മുതൽ ക്രെഡിറ്റ് കാർഡ് തട്ടിപ്പും ഓൺലൈൻ ട്രാൻസാക്ഷനിലുടെയുണ്ടാകുന്ന ക്രമക്കേടുകളും ഏറെയാണ്. ഇത്തരത്തിൽ വരുന്ന പ്രശ്‌നങ്ങൾക്ക് പിന്നാലെ വെപ്രാളത്തോടെ ബാങ്കിൽ പരാതിയുമായി ചെല്ലുമ്പോൾ അവഗണനയാകും ഉണ്ടാവുക. ബാങ്കിൽ ചെല്ലുന്ന വേളയിലും ശരിയാക്കി തരാം എന്നല്ലാതെ മിക്കപ്പോഴും മറ്റൊരു പ്രതികരണവും കിട്ടിയെന്നും വരില്ല.

എന്നാൽ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് മുതൽ വൻ വ്യവസായികൾക്ക് വരെ ബാങ്കിങ് ഇടപാട് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം. ആരാണ് ഓംബുഡ്സ്മാനെന്നും എങ്ങനെ പരാതി സമർപ്പിക്കും എന്നും അറിഞ്ഞിരുന്നാൽ തന്നെ ബാങ്കിങ് ഇടപാടുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ ധൈര്യത്തോടെയിരിക്കാനും കൃത്യമായ നടപടികളിലൂടെ അത് പരിഹരിക്കാനും സാധിക്കും. രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പരാതികൾ പരിഹരിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമിച്ചിരിക്കുന്ന സീനിയർ ഓഫീസറാണ് ബാങ്കിങ് ഓംബുഡ്‌സ്മാൻ.

അദ്ദേഹം പരാതി സ്വീകരിക്കണമെങ്കിൽ നിങ്ങൾ ഏത് ബാങ്കിലാണോ ഇടപാട് നടത്തുന്നത് അവിടെ പരാതി സമർപ്പിച്ചിട്ടുണ്ടോ എന്ന് ആദ്യം അന്വേഷണമുണ്ടാകും. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഓംബുഡ്സ്മാൻ പരാതി സ്വീകരിക്കൂ. ബാങ്കിന് പരാതി സമർപ്പിച്ച് ഒരു മാസത്തിനകം ബാങ്ക് ഒരുമാസത്തിനകം മറുപടി തന്നില്ലെങ്കിൽ, ബാങ്ക് നിങ്ങളുടെ പരാതി നിരസിക്കുകയാണെങ്കിൽ, നിങ്ങളുടെ ബാങ്കിന്റെ പരാതിപരിഹാര സംവിധാനത്തിൽ നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ, പരാതി പരിഹരിക്കുന്നതിനായി ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിക്കാം. പരാതി സംബന്ധിച്ച് ബാങ്കിൽ നിന്നും പ്രതികരണമുണ്ടായാൽ ഒരു മാസത്തിനകം ഓംബുഡ്സ്മാന് പരാതി സമർപ്പിക്കണം.

പരാതി സ്വീകരിക്കുന്നതിനോ പ്രശ്‌നപരിഹാരത്തിനോ ഓംബുഡ്‌സ്മാൻ ഒരുവിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. നിങ്ങളുടെ ബാങ്ക് ശാഖ, അല്ലെങ്കിൽ ഓഫീസ് സ്ഥിതി ചെയ്യുന്നത് ഏത് ഓംബുഡ്‌സ്മാന്റെ അധികാരപരിധിയിലാണോ ആ ഓംബുഡ്‌സ്മാന് വേണം പരാതി സമർപ്പിക്കാൻ. പരാതി സമർപ്പിക്കുന്നതിന് .www.bankingombudsman.rbi.org.in എന്ന വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ഫോറം ഉപയോഗിക്കുന്നതാണ് നല്ലത്. ഓൺലൈനിലും കടലാസിൽ കൈകൊണ്ട് എഴുതിയും പരാതി നൽകാവുന്നതാണ്.

നിങ്ങളുടെ പരാതിക്ക് പിന്തുണ നൽകുന്ന രേഖകളുടെ പകർപ്പുകൾ പരാതിക്കൊപ്പം സമർപ്പിക്കണം. കേരളം, ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിൽനിന്നുള്ള പരാതികൾ സ്വീകരിക്കുന്ന ഓംബുഡ്മാൻ പ്രവർത്തിക്കുന്നത് തിരുവനന്തപുരത്താണ്. വിവിധ പ്രദേശങ്ങൾക്കുള്ള ബാങ്കിങ് ഓംബുഡ്‌സ്മാനെക്കുറിച്ചുള്ള വിവരങ്ങൾ https://bankingombudsman.rbi.org.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

കാർഡുമായി ബന്ധപ്പെട്ട പരാതികൾക്ക് നിങ്ങളുടെ ബില്ലിലെ വിലാസമായിരിക്കും ഓംബുഡ്‌സ്മാന്റെ അധികാരപരിധി ഏതെന്ന് നിശ്ചയിക്കുന്നത്. എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളെക്കുറിച്ചും റീജണൽ റൂറൽ ബാങ്കുകൾ, ഷെഡ്യൂൾഡ് പ്രൈമറി കോഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവയെക്കുറിച്ചുമുള്ള പരാതികൾ ഓംബുഡ്‌സ്മാന് നൽകാവുന്നതാണ്. നിങ്ങളുടെ പരാതിക്ക് ഓംബുഡ്‌സ്മാൻ നിയമാനുസൃതമായ ഒരു തീർപ്പുണ്ടാക്കാൻ ശ്രമിക്കും.

അന്യോന്യം അം?ഗീകരിക്കുന്ന ഒരു തീർപ്പ് സാധ്യമായില്ലെങ്കിൽ, ലഭ്യമാക്കിയിട്ടുള്ള രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഓംബുഡ്‌സ്മാൻ ഒരു തീർപ്പ് പ്രഖ്യാപിക്കും. ഓംബുഡ്‌സ്മാന്റെ നടപടികളിൽ തൃപ്തിയില്ലെങ്കിൽ അപ്പലേറ്റ് അഥോറിറ്റിക്കുമുമ്പാകെ അപ്പീൽ സമർപ്പിക്കാവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറാണ് അപ്പലേറ്റ് അഥോറിറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP