Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണം പിൻവലിക്കാൻ അല്ലാതെ എടിഎം ഉപയോഗിച്ചാൽ ചാർജ്ജില്ല; ബാലൻസ് പരിശോധന മുതൽ പണം കൈമാറ്റം വരെ എത്രവേണമെങ്കിലും നടത്താമെന്ന് ആർബിഐ; എടിഎം തകരാർ മൂലം പണം ലഭിച്ചില്ലെങ്കിൽ ഇടപാടായി കണക്കാക്കില്ലെന്നും അറിയിപ്പ്

പണം പിൻവലിക്കാൻ അല്ലാതെ എടിഎം ഉപയോഗിച്ചാൽ ചാർജ്ജില്ല; ബാലൻസ് പരിശോധന മുതൽ പണം കൈമാറ്റം വരെ എത്രവേണമെങ്കിലും നടത്താമെന്ന് ആർബിഐ; എടിഎം തകരാർ മൂലം പണം ലഭിച്ചില്ലെങ്കിൽ ഇടപാടായി കണക്കാക്കില്ലെന്നും അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: എടിഎമ്മിൽ കയറി ബാലൻസ് നോക്കുന്നതിന് വരെ പണം നഷ്ടമാകുന്നുവെന്ന പരാതി ഇനിയുണ്ടാകില്ല. രൂപ പിൻവലിക്കാൻ അല്ലാതെ നടത്തുന്ന എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ചെക്ക് ബുക്കിന് അപേക്ഷിക്കൽ ബാലൻസ് പരിശോധന, നികുതി അടയ്ക്കൽ, പണം കൈമാറ്റം ചെയ്യൽ തുടങ്ങി എത്ര ഇടപാടുകൾ വേണമെങ്കിലും ഇനി മുതൽ സൗജന്യമായി ചെയ്യാം. മാത്രമല്ല നിശ്ചിതമായ എണ്ണത്തിലധികമുള്ള എല്ലാ എടിഎം ഇടപാടുകൾക്കും ബാങ്കുകൾ നിരക്ക് ഏർപ്പെടുത്തിയിരുന്നു.

ആർബിഐയുടെ അറിയിപ്പിലെ മുഖ്യ വിവരങ്ങളിങ്ങനെ: ഹാർഡ് വെയർ, സോഫ്റ്റ് വേയർ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെവന്നാൽ അത് ഇടപാടായി കണക്കാക്കാൻ പാടില്ല. എടിഎമ്മിൽ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാൽ അത് ഇടപാടായി കണക്കാക്കില്ല. നിലവിൽ അത് ഇടപാടായി കണക്കാക്കിയിരുന്നു.

നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽതന്നെ എസ്‌ബിഐയിൽനിന്ന് അഞ്ചും മറ്റു ബാങ്കുകളിൽനിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്.
മെട്രോ നഗരങ്ങളിലല്ലാത്തവർക്ക് 10 സൗജന്യ ഇടപാടുകൾ നടത്താം. എസ്‌ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്.

ഇതുവരെ പണം പിൻവലിക്കൽ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു.
ഓഗസ്റ്റ് 14നുള്ള അറിയിപ്പിലാണ് എടിഎം ഇടപാടുസംബന്ധിച്ച പുതിയ തീരുമാനം റിസർവ് ബാങ്ക് പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP