Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ; റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ; ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നു

പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ; റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ; ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ നിലനിർത്തി. വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ പണപ്പെരുപ്പ നിരക്കിലെ വർധനയാണ് നിരക്ക് കുറയ്ക്കാൻ തടസ്സം. പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയർന്നത്. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വർഷത്തെ താഴ്ന്ന നിരക്കാണിത്. നടപ്പ് സാമ്പത്തിക വർഷം 6.1 ശതമാനം വളർച്ചയാണ് ആർബിഐയുടെ അനുമാനം.


കലണ്ടർ വർഷത്തിൽ അഞ്ചുതവണ ആർബിഐ റിപ്പോ നിരക്ക് കുറച്ചിരുന്നു. മൊത്തം 1.35ശതമാനത്തിന്റെ കുറവാണ് ഈ വർഷം വരുത്തിയത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ധന നയ സമിതി (എംപിസി) സാമ്പത്തിക വർഷത്തിലെ അഞ്ചാമത്തെ ദ്വിമാസ ധനനയ അവലോകനത്തിനു ശേഷമാണ് തീരുമാനമെടുത്തത്.ആറ് കമ്മിറ്റി അംഗങ്ങളും നിരക്ക് കുറയ്ക്കേണ്ടതില്ലെന്ന പക്ഷക്കാരായിരുന്നു.ഇതിനു മുമ്പത്തെ 5 അവലോകനങ്ങളിലും റിപ്പോ നിരക്കുകൾ താഴ്‌ത്തിയിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് റിസർവ് ബാങ്ക് താഴ്‌ത്തി. 2019- 20 സാമ്പത്തിക വർഷം രാജ്യം 6.1 ശതമാനം വളർച്ച നേടുമെന്ന് നേരത്തെ പ്രവചിച്ചിരുന്ന സ്ഥാനത്ത് പുതിയ പ്രതീക്ഷിത വളർച്ചാ നിരക്ക് അഞ്ച് ശതമാനമായാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്.

2019- 20 സാമ്പത്തിക വർഷത്തെ രണ്ടാം പാദ വളർച്ചാ നിരക്കുകൾ അഞ്ച് ശതമാനത്തിന് താഴേക്ക് പോയതോടെ റിസർവ് ബാങ്ക് പലിശ നിരക്കുകൾ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ രാജ്യത്തിന്റെ വളർച്ചാ നിരക്ക് 4.5 ശതമാനമായിരുന്നു.

'സാമ്പത്തിക വർഷത്തിലെ രണ്ടാം പാദം ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. ആഭ്യന്തരവും ബാഹ്യവുമായ ഡിമാൻഡ് അവസ്ഥ ദുർബലമായി തുടരുന്നതിന്റെ പ്രതിഫലനമാണ് വിവിധ സൂചകങ്ങളിലുള്ളത്. എങ്കിലും നാലാം പാദത്തിൽ ബിസിനസ് പ്രതീക്ഷാ സൂചിക നേരിയ തോതിൽ ഉണരു'മെന്ന പ്രതീക്ഷ റിസർവ് ബാങ്ക് പ്രസ്താവനയിൽ പങ്കുവയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP