Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വായ്‌പ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി; ഓഗസ്റ്റ് 31 വരെയാണ് മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്; പലിശ ഗഡുക്കാളായി നൽകാനും സൗകര്യം; റിപ്പോ നിരക്കിലും ഇളവു വരുത്തിയതോടെ പലിശ നിരക്കും കുറയും; തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടൽമൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആശ്വാസമാകും

വായ്‌പ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി; ഓഗസ്റ്റ് 31 വരെയാണ് മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്; പലിശ ഗഡുക്കാളായി നൽകാനും സൗകര്യം; റിപ്പോ നിരക്കിലും ഇളവു വരുത്തിയതോടെ പലിശ നിരക്കും കുറയും; തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടൽമൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആശ്വാസമാകും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാങ്ക് വായ്‌പ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധിയാണ് മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി നൽകിയത്. ഓഗസ്റ്റ് 31 വരെയാണ് മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മൊറട്ടോറിയം കാലത്തെ പലിശ അടയ്ക്കുന്നതിലും ഇളവ് പ്രഖ്യാപിച്ചു. തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് റിസർവ് ബാങ്ക് ഏർപ്പെടുത്തിയത്.

കോവിഡ് വ്യാപനം ചെറുക്കുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് മാർച്ചിലാണ് ആദ്യമായി റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മെയ് 31 വരെയാണ് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ തുടർച്ചയായി നീട്ടിയ പശ്ചാത്തലത്തിൽ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് റിസർവ് ബാങ്ക് നടപടി. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാനായി ക്രെഡിറ്റ് കാലയളവ് ഒരു വർഷത്തിൽ നിന്ന് 15 മാസമായി ഉയർത്തി. ഇതടക്കം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാൻ നിരവധി പ്രഖ്യാപനങ്ങളും റിസർവ് ബാങ്ക് നടത്തിയിട്ടുണ്ട്.

പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറച്ചതാണ് മറ്റൊരു സുപ്രധാന നടപടി. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയായ റിപ്പോയിൽ 40 ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോനിരക്ക് 4 ശതമാനമായി. റിസർവ് ബാങ്കിൽ ബാങ്കുകൾ നിക്ഷേപിക്കുന്ന പണത്തിന് നൽകുന്ന പലിശ നിരക്കായ റിവേഴ്സ് റിപ്പോനിരക്കിലും 40 ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്.

ഇതോടെ റിവേഴ്സ് റിപ്പോനിരക്ക് 3.35 ശതമാനമായി. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ പശ്ചാത്തലത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ ഉണർവ് നൽകുന്നതിന്റെ ഭാഗമായാണ് നടപടി.

ഏപ്രിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിവേഴ്സ് റിപ്പോനിരക്കിൽ കാൽശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. അതായത് 3.75 ശതമാനമായി നിരക്ക് പുതുക്കി നിശ്ചയിച്ചു. മാർച്ചിൽ 90 ബേസിക് പോയന്റിന്റെ കുറവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും റിവേഴ്സ് റിപ്പോനിരക്കിൽ കുറവ് വരുത്തിയത്. കഴിഞ്ഞ മാസം റിപ്പോനിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. മാർച്ചിൽ 75 ബേസിക് പോയന്റിന്റെ കുറവ് വരുത്തിയിരുന്നു. ഇതാണ് വീണ്ടും കുറച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP