Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉർജ്ജിത് പട്ടേലിനെ പുകച്ചു പുറത്തു ചാടിച്ച ശേഷം റിസർവ് ബാങ്കിനെ വരുതിയിൽ നിർത്തി കേന്ദ്രസർക്കാർ; കരുതൽ ധനത്തിൽ നിന്നും വിഹിതം കേന്ദ്രസർക്കാറിന് നൽകാൻ ഒരുങ്ങി ആർബിഐ; അടുത്ത മാർച്ചോടെ നാൽപതിനായിരം കോടിയോളം രൂപ കേന്ദ്രസർക്കാറിന് കൈമാറുമെന്ന് റിപ്പോർട്ടുകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പദ്ധതികൾ നടപ്പിലാക്കാൻ കൈവിട്ട കളിയുമായി മോദിയും കൂട്ടരും

ഉർജ്ജിത് പട്ടേലിനെ പുകച്ചു പുറത്തു ചാടിച്ച ശേഷം റിസർവ് ബാങ്കിനെ വരുതിയിൽ നിർത്തി കേന്ദ്രസർക്കാർ; കരുതൽ ധനത്തിൽ നിന്നും വിഹിതം കേന്ദ്രസർക്കാറിന് നൽകാൻ ഒരുങ്ങി ആർബിഐ; അടുത്ത മാർച്ചോടെ നാൽപതിനായിരം കോടിയോളം രൂപ കേന്ദ്രസർക്കാറിന് കൈമാറുമെന്ന് റിപ്പോർട്ടുകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പദ്ധതികൾ നടപ്പിലാക്കാൻ കൈവിട്ട കളിയുമായി മോദിയും കൂട്ടരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും വരുതിയിലാക്കിയ കേന്ദ്രസർക്കാർ കാലിയായ ഖജനാവിലേക്ക് പണം എത്തിക്കാൻ ഒടുവിൽ ഒരുങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പണം ലഭ്യക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഉർജ്ജിത് പട്ടേലിനെ ആർബിഐ ഗവർണർ സ്ഥാനത്തു നിന്നും പുറത്താക്കിയ ശേഷം പുതിയ ഗവർണറായി ശക്തികാന്ത ദാസിനെ നിയമിച്ചിരുന്നു. കേന്ദ്രത്തിന്റെ ഇഷ്ടത്തിന് വഴങ്ങാൻ വേണ്ടിയായിരുന്നു ഈ നീക്കം. ഈ പരിശ്രമം ഇപ്പോൾ വിജയം കാണുകയാണ്.

പുതിയ ആർബിആ ഗവർണർക്ക് കേന്ദ്രസർക്കാരിന് വിഹിതം നൽകുന്നതിൽ എതിർപ്പില്ല. ഇതോടെ അടുത്ത മാർച്ചോടെ നാൽപതിനായിരം കോടിയോളം രൂപ ഡിവിഡന്റായി നൽകാനാണ് നീക്കം സജീവമായി. ആർബിഐയുടെ കരുതൽ ധനത്തിൽ നിന്ന് ഒരു വിഹിതം കേന്ദ്രത്തിന് നൽകണമെന്ന ആവശ്യവും അതേത്തുടർന്ന് ഉർജിത് പട്ടേൽ ഗവർണർ സ്ഥാനം രാജിവച്ചതുമുൾപ്പെടെയുള്ള സംഭവവികാസങ്ങൾക്കുശേഷമാണ് പുതിയ നീക്കം. ശക്തികാന്ത ദാസിനെ ഗവർണറായി നിയമിച്ചതിനുശേഷം കേന്ദ്രത്തിന് അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിച്ചിരിക്കെയാണ് ഡിവിഡന്റ് നൽകിയേക്കുമെന്ന വാർത്ത റോയിട്ടേഴ്‌സ് പുറത്തുവിട്ടത്.

അടുത്ത മാർച്ചോടെ മുപ്പതിനായിരം കോടിക്കും നാൽപതിനായിരം കോടിക്കുമിടയിലുള്ള തുക ഡിവിഡന്റ് നൽകുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഡിവിഡന്റ് നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ ആർബിഐയും സർക്കാരും സംയുക്തമായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാറിന് വേണ്ടിയാണ് ഈ നീക്കങ്ങൾ. കേന്ദ്രത്തിന്റെ ജനപ്രിയ പദ്ധതികൾക്ക് പണം കണ്ടെത്താനാണ് ഈ നീക്കം. അതീവ അപകടകരമായ നീക്കമാണ് ഇതെന്ന ആരോപണം ശക്തമാണ്.

ധനക്കമ്മി ആഭ്യന്തരോൽപാദനത്തിന്റെ 3.3 ശതമാനമെന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ഈ തുക കൂടിയേ തീരൂ. ഒരു ലക്ഷം കോടിയോളം രൂപയാണ് ധനമന്ത്രാലയത്തിന്റെ വരുമാനത്തിൽ കുറവ് ഉണ്ടായത് എന്നതുതന്നെയാണ് ഇതിനു കാരണം. അടുത്തമാസം ഒന്നിന് ബജറ്റ് അവതരണത്തോടെ, ഡിവിഡന്റിന്റെ കാര്യത്തിൽ അന്തിമ തീരുമനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

ആർ ബി ഐയുടെ കരുതൽ ധനത്തിൽനിന്ന് 3.6ലക്ഷം കോടിരൂപയാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാതെ വന്നതിന് ഒടുവിൽ ഭിന്നതയോടെയാണ് ഉർജ്ജിത് പട്ടേൽ രാജിവെച്ചത്. റിസർവ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ അമിതമായി ഇടപെടുന്നുവെന്ന ആരോപണം പ്രബലമാവുകയും, വാർത്തകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തിരുന്നു. പൊതുതാൽപര്യ പ്രകാരം ആർബിഐയുടെ പ്രവർത്തനങ്ങളിൽ സർക്കാരിനെ ഇടപെടാൻ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് ആർബിഐ നിയമം സെക്ഷൻ 7. ഇതിന്റെ പേരിൽ സർക്കാർ അനാവശ്യമായി റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്ന് ഊർജിതിന് പരാതിയുണ്ടായിരുന്നു. വൻകിട വായ്പാ തട്ടിപ്പ് കൂടിയ സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്ക നടപടികൾ ആർബിഐ ശക്തിപ്പെടുത്തിയിരുന്നു. ഇത് മയപ്പെടുത്താൻ കേന്ദ്രം നിർദ്ദേശിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. റിസർവ് ബാങ്ക് ഗവർണറായി തുടരാൻ ഊർജിത് പട്ടേലിന് അടുത്ത വർഷം വരെ കാലാവധി ഉള്ളപ്പോഴാണ് രാജി വച്ചിരിക്കുന്നത്.

നോട്ട് അസാധുവാക്കലിനു പിന്നാലെ പൊതുമേഖല ബാങ്കുകളിലെ വൻകിട വായ്പാ ക്രമക്കേടുകളും ബാങ്കിങ് സംവിധാനത്തെ തളർത്തിയ വിഷയമാണ്. ബാങ്കുകളെ കരകയറ്റാൻ റിസർവ് ബാങ്ക് വായ്പച്ചട്ടം, കിട്ടാക്കടം തുടങ്ങിയവയിൽ നിരവധി പുതിയ നിബന്ധനകൾ കൊണ്ടുവന്നു. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിന്റെ തോത് ഉയർത്തി. എന്നാൽ, പെട്രോൾ വിലക്കയറ്റം, രൂപയുടെ തകർച്ച തുടങ്ങിയവ മൂലം കടുത്ത മാന്ദ്യം നിലനിൽക്കുന്നതിനാൽ വായ്പച്ചട്ടങ്ങളിലും മറ്റും ഉദാരത നൽകി വിപണിയെ ഉണർത്തുന്ന കൃത്രിമ സാഹചര്യം സൃഷ്ടിക്കണമെന്നാണ് സർക്കാറിന്റെ ഉള്ളിലിരിപ്പ്. പക്ഷേ, സാമ്പത്തിക അച്ചടക്കം പാലിക്കാതെ വഴിവിട്ട രീതികളിലേക്ക് നീങ്ങാൻ റിസർവ് ബാങ്ക് തയാറിരുന്നില്ല.

പണപ്പെരുപ്പം മുൻനിർത്തി പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയാറല്ല. കിട്ടാക്കടം തരംതിരിച്ച് റിസർവ് ബാങ്ക് കൊണ്ടുവന്ന ചട്ടങ്ങളെ സർക്കാർ എതിർക്കുന്നു. വജ്രരാജാവ് നീരവ് മോദി ഇന്ത്യയിൽ നിന്ന് കടന്ന ശേഷം പൊതുമേഖല ബാങ്കുകളെ നിയന്ത്രിക്കുന്നതിന് കൂടുതൽ അധികാരം വേണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെടുന്നെങ്കിലും സർക്കാർ അനുവദിച്ചില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഐ.എൽ.എഫ്.എസ് പോലെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കായി ആശ്വാസ പാക്കേജ് നടപ്പാക്കാൻ സർക്കാർ സമ്മർദം ചെലുത്തിയിട്ടും റിസർവ് ബാങ്ക് തയാറല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP