Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യം; റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വർധിപ്പിച്ച് 4.40ശതമാനമായി; നിരക്കുയർത്തൽ രണ്ടുവർഷത്തിനുശേഷം

പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യം; റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വർധിപ്പിച്ച്  4.40ശതമാനമായി; നിരക്കുയർത്തൽ രണ്ടുവർഷത്തിനുശേഷം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പണപ്പനിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യം പരിഗണിച്ച് റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വർധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനമായി.മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തിലാണ് നടപടി. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വർധന.

യോഗത്തിൽ പങ്കെടുത്തവരെല്ലാം നിരക്ക് ഉയർത്തുന്നതിനെ അനുകൂലച്ച് വോട്ട് ചെയ്തു.2020 മെയ് മുതൽ റിപ്പോ നിരക്ക് നാലുശതമാനമായി തുടരുകയായിരുന്നു. പണപ്പെരുപ്പ നിരക്കിലെ വർധന, ഭൗമ രാഷ്ട്രീയ സംഘർഷം, അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ്, ആഗോളതലത്തിൽ കമ്മോദിറ്റികളുടെ ദൗർലഭ്യം എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വീധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ആർബിഐ ഗവർണർ ശക്തികാന്താ ദാസ് പറഞ്ഞു.

ഭക്ഷ്യവസ്തുക്കളുടെയുംമറ്റും വിലയിൽ പ്രതീക്ഷിച്ചതിലും വർധനവാണുണ്ടായത്. ആർബിഐയുടെ ക്ഷമതാ പരിധിയായ അറ് ശതമാനത്തിന് മുകളിലാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പ നിരക്ക്.ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് മാർച്ചിൽ 6.95 ശതമാനമാണ് രേഖപ്പെടുത്തിയത്. റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 17 മാസത്തെ ഉയർന്ന നിരക്കായ 6.95ശതമാനമാണ് മാർച്ചിൽ രേഖപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP