Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2008-ലേക്കാൾ വലിയ ആഗോള സാമ്പത്തികമാന്ദ്യമാണ് കോവിഡ് മൂലം ഉണ്ടാകുക; ഇന്ത്യയിലും പ്രതിഫലനം ഉറപ്പ്; രാജ്യത്തെ സാമ്പത്തികവളർച്ച തിരികെക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റിസർവ് ബാങ്ക് ഗവർണർ; വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകി ആർബിഐ

2008-ലേക്കാൾ വലിയ ആഗോള സാമ്പത്തികമാന്ദ്യമാണ് കോവിഡ് മൂലം ഉണ്ടാകുക; ഇന്ത്യയിലും പ്രതിഫലനം ഉറപ്പ്; രാജ്യത്തെ സാമ്പത്തികവളർച്ച തിരികെക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റിസർവ് ബാങ്ക് ഗവർണർ; വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകി ആർബിഐ

സ്വന്തം ലേഖകൻ

മുംബൈ: രാജ്യത്തെ സാമ്പത്തികവളർച്ച തിരികെക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.കോവിഡ്-19 കഴിഞ്ഞ് ലോക്ഡൗൺ പിൻവലിക്കുന്നതോടെ ഇതിനുള്ള നടപടികളെല്ലാം ഉണ്ടാകുമെന്നാണ് ആർബിഐയുടെ ഉറപ്പ്. കൊറോണയിൽ നേരത്തെ ചില ഇളവുകൾ ആർബിഐ പ്രഖ്യാപിച്ചിരുന്നു.

കോവിഡ് മഹാമാരിയുടെ തിരിച്ചടികൾ പരിഹരിക്കുന്നതിനും സാന്പത്തിക സുസ്ഥിരത നിലനിർത്തുന്നതിനും എല്ലാ വഴികളും പ്രയോജനപ്പെടുത്തും. റിസർവ് ബാങ്കിന്റെ പണവായ്പാ നയത്തിന്റെ മിനുട്ട്സിലാണ് നിലപാട് വ്യക്തമാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഗോള സാന്പത്തികസ്ഥിതി വളരെ മോശം സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ വിവിധ കേന്ദ്രബാങ്കുകൾ ഒട്ടേറെ നയതീരുമാനങ്ങൾ കൈക്കൊണ്ടുവരുന്നു. 2008-ലേക്കാൾ വലിയ ആഗോള സാമ്പത്തികമാന്ദ്യമാണ് കോവിഡ് മൂലം ഉണ്ടാകുക. ഇന്ത്യയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഉപഭോഗത്തിൽ വൻ ഇടിവുണ്ടായേക്കും. വിതരണശൃംഖലയും തൊഴിൽമേഖലയും തടസ്സപ്പെടും. ഇറക്കുമതിമേഖലയിലും പ്രതിസന്ധി നേരിടേണ്ടിവരും. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വലിയ അളവിൽ നഷ്ടമാകുന്നത് നിക്ഷേപത്തെയും ബാധിച്ചേക്കാം. ഈ സാഹചര്യത്തിൽ സമീപകാലത്ത് വളർച്ചാനിരക്ക് കുത്തനെ കുറഞ്ഞേക്കാമെന്ന് പണവായ്പാനയത്തിൽ ആർ.ബി.ഐ. ഗവർണർ അഭിപ്രായപ്പെടുന്നു.

ഉപഭോഗം കുറയുന്നത് പരിഹരിക്കാനാണ് റിപ്പോ നിരക്കിൽ മുക്കാൽ ശതമാനം കുറവുവരുത്താൻ പണവായ്പാനയത്തിൽ തീരുമാനിച്ചത്. വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP