Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി ഏഴുദിവസം മാത്രം; ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണൽ ബാങ്ക്

ഇനി ഏഴുദിവസം മാത്രം; ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണൽ ബാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകൾക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നി പൊതുമേഖല ബാങ്കുകൾ 2020 ഏപ്രിലിൽ പിഎൻബിയിൽ ലയിച്ചിരുന്നു. ഈ രണ്ടു ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഒക്ടോബർ ഒന്നുമുതൽ അസാധുവാകുമെന്നാണ് പിഎൻബി അറിയിച്ചത്.

ഒക്ടോബർ ഒന്നു മുതൽ ഈ ചെക്കുകളിൽ ഇടപാടുകൾ നടത്താനാവില്ലാത്തതിനാൽ പഴയ ചെക്ക് ബുക്കുകൾ ഉടൻ മാറ്റി പുതിയ ഐഎഫ്എസ്സി, എംഐസിആർ കോഡുകൾ ഉൾപ്പെടുന്ന പിഎൻബി ചെക്ക് ബുക്ക് കൈപ്പറ്റാൻ ബാങ്ക് അറിയിച്ചു. എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, പിഎൻബി വൺ എന്നിവയിലൂടെ പുതിയ ചെക്ക്‌ബുക്കിന് അപേക്ഷ നൽകാം. കൂടാതെ കോൾ സെന്റർ വഴിയും പുതിയ ചെക്ക്‌ബുക്ക് ആവശ്യപ്പെടാം.

ഇതോടൊപ്പം ഉത്സവകാല ഓഫറുകളും പി എൻ ബി പ്രഖ്യാപിച്ചു. ഉത്സവ കാലത്ത് ബാങ്ക് നൽകുന്ന എല്ലാ തരത്തിലുള്ള റീട്ടെയ്ൽ വായ്പകൾക്കും സർവീസ് ചാർജ് ഒഴിവാക്കി. ഭവനവാഹന വായ്പ, വ്യക്തിഗത വായ്പ, സ്വർണപ്പണയവായ്പ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP