Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കോടതിക്കോ, ബാങ്കിനോ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ കഴിയില്ല: കടം, ജാമ്യം നിൽക്കുന്നതുമൂലമുണ്ടായ ബാധ്യതകൾ പിപിഎഫ് നിക്ഷേപത്തെ ബാധിക്കില്ല; പരിഷ്‌കരിച്ച പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം 2019 പ്രാബല്യത്തിലായി

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കോടതിക്കോ, ബാങ്കിനോ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ കഴിയില്ല: കടം, ജാമ്യം നിൽക്കുന്നതുമൂലമുണ്ടായ ബാധ്യതകൾ പിപിഎഫ് നിക്ഷേപത്തെ ബാധിക്കില്ല; പരിഷ്‌കരിച്ച പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം 2019 പ്രാബല്യത്തിലായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കോടതിക്കോ, ബാങ്കിനോ മറ്റോ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ ഇനി കഴിയില്ല. കേന്ദ്രസർക്കാർ പരിഷ്ക്കരിച്ച പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഇതോടെ പരിഷ്‌കരിച്ച പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം 2019 പ്രാബല്യത്തിലായിരിക്കുകയാണ്. കടം, ജാമ്യം നിൽക്കുന്നതുമൂലമുണ്ടായ ബാധ്യതകൾ എന്നിവ ഇനി പിപിഎഫ് നിക്ഷേപത്തെ ബാധിക്കില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

15 വർഷമാണ് പിപിഎഫിന്റെ നിലവിലുള്ള നിക്ഷേപ കാലാവധി. കാലാവധി കഴിഞ്ഞാലും നിക്ഷേപം തുടരാനുള്ള അവസരമുണ്ട്. അഞ്ചുവർഷം ഒരു ബ്ലോക്കായി കണക്കാക്കിയാണ് കാലാവധി നീട്ടാനാകുക. അക്കൗണ്ട് തുറന്ന് അഞ്ചുവർഷം കഴിഞ്ഞാൽ ഉപാധികൾക്കുവിധേയമായി നിക്ഷേപം പിൻവലിക്കാൻ അവസരമുണ്ട്. അതുവരെയുള്ള നിക്ഷേപത്തിലെ 50 ശതമാനം തുക മാത്രമാണ് പിൻവലിക്കാൻ കഴിയുക.

വ്യക്തികൾക്കും പ്രായപൂർത്തിയാകാത്തവരുടെ പേരിൽ രക്ഷാകർത്താക്കൾക്കും പിപിഎഫ് അക്കൗണ്ട് തുടങ്ങാം. വ്യക്തികൾക്ക് കൂട്ടായി അക്കൗണ്ട് അനുവദിക്കില്ല. സാമ്പത്തിക വർഷത്തിൽ 500 രൂപയിൽ കുറയാത്ത തുക അക്കൗണ്ടിൽ നിക്ഷേപിക്കണം. പരമാവധി തുക 1.5 ലക്ഷമാണ്. സ്വകാര്യ-പൊതുമേഖല ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവവഴി പിപിഎഫ് അക്കൗണ്ട് തുടങ്ങാം.

അപേക്ഷയോടൊപ്പം ഐഡി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയവയിലേതെങ്കിലും മതി. നിലവിൽ 7.9 ശതമാനമാണ് പിപിഎഫിന് നൽകുന്ന പലിശ. വാർഷിക കൂട്ടുപലിശയായാണ് കണക്കാക്കുക. മൂന്നുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്‌കരിക്കും.

നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായനികുതി നൽകേണ്ടതില്ലെന്നതാണ് പിപിഎഫിന്റെ നേട്ടം. 80സി പ്രകാരം നിക്ഷേപിക്കുമ്പോൾ 1.5 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കുന്ന തുകയ്ക്കും മൂലധന നേട്ടനികുതി ബാധകമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP