Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളപ്പണക്കാരെ ഒഴിവാക്കി പുതിയ എത്തിക് ബാങ്കിന് തുടക്കം അമേരിക്കയിൽ നിന്ന്; ബ്രാൻഡ് അംബാസിഡർ ആയി ഹാരിയും മേഗനും; ലോകത്തെ മാറ്റിമറിക്കുന്ന പുതിയ ബാങ്കിന്റെ കഥ

കള്ളപ്പണക്കാരെ ഒഴിവാക്കി പുതിയ എത്തിക് ബാങ്കിന് തുടക്കം അമേരിക്കയിൽ നിന്ന്; ബ്രാൻഡ് അംബാസിഡർ ആയി ഹാരിയും മേഗനും; ലോകത്തെ മാറ്റിമറിക്കുന്ന പുതിയ ബാങ്കിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ഹാരിയും മേഗനും ബാങ്കിങ് മേഖലയിലേക്ക് പ്രവേശിക്കുകയാണ്. എത്തിക് എന്നു പേരുള്ള സ്ഥാപനത്തിൽ തങ്ങളുടേ പണം നിക്ഷേപിച്ചുകൊണ്ടാണ് അവർ ഈ മേഖലയിലേക്ക് കാൽവയ്ക്കുന്നത്. ചില സുഹൃത്തുക്കളുടേ ഉപദേശമനുസരിച്ചാണ് ഈ നീക്കം എന്നറിയുന്നു. ന്യുയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫിൻടെക് അസ്സറ്റ് മാനേജ്മെന്റ് കമ്പനിയാണ് എത്തിക്.

പാരിസ്ഥിതി സൗഹാർദ്ദവും അതുപോലെ സാമൂഹിക ക്ഷേമം ലാക്കാക്കിയുള്ള പ്രവർത്തനവും കാഴ്‌ച്ചവെയ്ക്കുന്ന കമ്പനികളിലേക്ക് നിക്ഷേപം കൊണ്ടുവരിക എന്നതാണ് ഇവരുടേ പ്രവർത്തനം. ബ്രിട്ടീഷ് രാജകുടുംബം വിട്ടിറങ്ങിയ ഹാരിയും മേഗനും ഇപ്പോൾ തങ്ങളുടെ ബ്രാൻഡ് മൂല്യം വളർത്തുവാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ എത്തിക് എന്ന സ്ഥാപനത്തിന്റെ ഇംപാക്ട് പാർടനർമാരായി അവർ ചേരുന്നത്.

നെറ്റ്ഫ്ളിക്സുമായും സ്പോട്ടിഫൈയുമായും വൻ തുകയ്ക്കുള്ള കരാറുകൾ ഉണ്ടാക്കിയതിനുശേഷം ഹാരിയും മേഗനും ഉൾപ്പെടുന്ന മറ്റൊരു പ്രധാന ബിസിനസ്സ് ആണിത്. നമ്മുടെ ഓരോ നിക്ഷേപവും ലോകത്തെ മാറ്റിമറിക്കുന്നതാകണം എന്നാണ് ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് അവർ പറഞ്ഞത്. എന്നാൽ, ഇവർ എത്ര പണം എത്തിക് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചു എന്നതോ ഇംപാക്ട് പാർട്ണർ ആയി പ്രവർത്തിക്കുവാൻ കമ്പനി ഇവർക്ക് പ്രതിഫലംനൽകുന്നുണ്ടോ എന്ന കാര്യവും വ്യക്തമല്ല.

സത്യത്തിൽ ഇംപാക്ട് പാർട്ണർ എന്ന തസ്തികകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പല മാനേജ്മെന്റ് വിദഗ്ദരും അദ്ഭുതം കൂറുകയാണ്. ബ്രാൻഡ് അംബാസിഡർ എന്നതിന്റെ പരിഷ്‌കരിച്ച രൂപമാണിതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഗ്യാസ്, എണ്ണ മേഖലകളിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്ന വിവിധ ബാങ്കുകളിൽ സേവനമനുഷ്ഠിച്ചതിനുശേഷം 2015-ലാണ് ഡഗ് സ്‌കോട്ട് ജോണി മെയർ എന്നീ ആസ്ട്രേലിയൻ സ്വദേശികൾക്കൊപ്പം ബ്രിട്ടീഷുകാരനായ ജേ ലിപ്മാൻ, എത്തിക് എന്ന സ്ഥാപനം ആരംഭിക്കുന്നത്.

ഏകദേശം ഹാരിയുടേതിന് സാമ്യമുള്ള രൂപത്തോടുകൂടിയ ലിപ്മാൻ പറയുന്നത് വംശീയ നീതി, കാലാവസ്ഥ വ്യതിയാനം, ലിംഗ സമത്വം, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം തുടങ്ങി സാമൂഹിക പ്രശ്നങ്ങളിൽ കാര്യക്ഷമമായ രീതിയിൽ ഇടപെടുന്ന സ്ഥാപനങ്ങൾക്ക് മാത്രമായാണ് നിക്ഷേപമൊരുക്കുന്നത് എന്നാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP