Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാങ്ക് വായ്പകൾക്കുള്ള മോറട്ടോറിയം ഈ മാസം അവസാനിക്കും; നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷം വരെ നീട്ടി നൽകാൻ റിസർവ് ബാങ്ക് നിർദ്ദേശം

ബാങ്ക് വായ്പകൾക്കുള്ള മോറട്ടോറിയം ഈ മാസം അവസാനിക്കും; നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷം വരെ നീട്ടി നൽകാൻ റിസർവ് ബാങ്ക് നിർദ്ദേശം

സ്വന്തം ലേഖകൻ

കോന്നി: കോവിഡ് പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. ഇനി മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാനും ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വായ്പ തിരിച്ചടവ് നിർത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർമുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്‌ക്കേണ്ടിവരും.

നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവർഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി ആറ് മാസം മൊറട്ടോറിയം കിട്ടി. അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാൻ സാവകാശം കിട്ടും. മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാർച്ചിനുള്ളിൽ അടച്ചുതീർത്താൽ മതി.

പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുൾക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ബാങ്കുകളിൽനിന്ന് എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാം. പുതുക്കി നീട്ടുന്ന കാലാവധിക്ക് പലിശ ഉണ്ട്. തിരിച്ചടവിന് ഇന്നുള്ള തവണത്തുകയിൽ കുറവ് ലഭിക്കാനും സാദ്ധ്യത ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിവരെ വായ്പത്തുക കൃത്യമായി അടച്ചവർക്കാണ് പുതിയ ആനുകൂല്യം കിട്ടുക. കുടിശ്ശിക ഉള്ള വായ്പക്കാർ അത് ക്രമപ്പെടുത്തുന്ന മുറയ്ക്ക് പുതിയ അവസരത്തിന് അർഹരാകും.

വിദ്യാഭ്യാസ വായ്പയ്ക്ക് ഇളവ് കിട്ടും
10 മുതൽ 11 ശതമാനം നിരക്കിൽ ബാങ്കുകളിൽനിന്നും വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ പുനഃക്രമീകരിക്കാൻ അവസരം ഉണ്ട്. റിപ്പോ നിരക്കിലേക്ക് വിദ്യാഭ്യാസ വായ്പ മാറ്റിയാൽ പലിശ നിരക്ക് കുറച്ചുകിട്ടും. റിസർവ് ബാങ്ക്, ബാങ്കുകൾക്ക് നൽകുന്ന വായ്പാ നിരക്കാണിത്. ചില ബാങ്കുകൾ, റിപ്പോ നിരക്കിലേക്ക് വിദ്യാഭ്യാസ വായ്പ മാറ്റാമെന്ന് കാണിച്ച് അറിയിപ്പുകൾ നൽകിത്തുടങ്ങി.

സർഫാസി നടപടികൾ ആരംഭിക്കുന്നു
അതേസമയം, ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവർക്കെതിരേ നടപടി തുടങ്ങും. ഈടുവെച്ചിരിക്കുന്ന വസ്തു, കെട്ടിടം തുടങ്ങിയവയിൽ സെപ്റ്റംബർ ഒന്നുമുതലാണ് നടപടി. സർഫാസി നിയമപ്രകാരമാണിത്. കഴിഞ്ഞ ജനുവരിയിൽ ഇത്തരക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുടർനടപടികൾ മുടങ്ങിയിരിക്കുകയായിരുന്നു. ജപ്തി നടപടികളിലേക്ക് നീങ്ങാനാണ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP