Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തെ വിദേശനാണ്യശേഖരം ഉയർന്ന നിലവാരത്തിൽ; ഐ.എം.എഫിലുള്ള ഇന്ത്യയുടെ ശേഖരത്തിലും വർധന; സ്വർണശേഖരത്തിന്റെ മൂല്യത്തിൽ 39.9 കോടി ഡോളറിന്റെ കുറവും

രാജ്യത്തെ വിദേശനാണ്യശേഖരം ഉയർന്ന നിലവാരത്തിൽ; ഐ.എം.എഫിലുള്ള ഇന്ത്യയുടെ ശേഖരത്തിലും വർധന; സ്വർണശേഖരത്തിന്റെ മൂല്യത്തിൽ 39.9 കോടി ഡോളറിന്റെ കുറവും

മറുനാടൻ ഡെസ്‌ക്‌

മുംബൈ; രാജ്യത്തെ വിദേശനാണ്യശേഖരം 187.9 കോടി ഡോളർ ഉയർന്നു. അതേസമയം, സ്വർണശേഖരത്തിന്റെ മൂല്യത്തിൽ 39.9 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതുവരെയുള്ള ഉയർന്ന നിലവാരമായ 43,971.2 കോടി ഡോളറിലെത്തി. ഒക്ടോബർ 11 വരെയുള്ള ആർ.ബി.ഐ.യുടെ കണക്കുപ്രകാരമാണിത്. മുൻ ആഴ്ചയിൽ ഇത് 43,783 കോടി ഡോളറായിരുന്നു.

പുതിയ കണക്കുപ്രകാരം 2,677.8 കോടി ഡോളറിന്റെ സ്വർണശേഖരമാണ് ആർ.ബി.ഐ.ക്കുള്ളത്.യു.എസ്. ഡോളറിലാണ് മൂല്യം പറയുന്നതെങ്കിലും ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിൽ യൂറോയും പൗണ്ടും യെന്നും എല്ലാമുണ്ട്.അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.)യിലുള്ള ഇന്ത്യയുടെ ശേഖരത്തിലും വർധനയുണ്ടായിട്ടുണ്ട്. 70 ലക്ഷം ഡോളർ വർധനയോടെ 362.3 കോടി ഡോളറായാണ് ഇതിലെ വർധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP