Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോൺ പാസാകുന്നില്ല എന്ന വിഷമത്തിൽ വലയുകയാണോ? ആദ്യം സിബിൽ സ്‌കോർ എന്നാൽ എന്താണെന്ന് അറിഞ്ഞിരിക്കാം; സിബിൽ റിപ്പോർട്ടിൽ തെറ്റ് കടന്നു കൂടിയാൽ എന്ത് ചെയ്യണമെന്ന് അറിയാമോ? സിബിൽ സ്‌കോറിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ പണിയുറപ്പാണേ!

ലോൺ പാസാകുന്നില്ല എന്ന വിഷമത്തിൽ വലയുകയാണോ? ആദ്യം സിബിൽ സ്‌കോർ എന്നാൽ എന്താണെന്ന് അറിഞ്ഞിരിക്കാം; സിബിൽ റിപ്പോർട്ടിൽ തെറ്റ് കടന്നു കൂടിയാൽ എന്ത് ചെയ്യണമെന്ന് അറിയാമോ? സിബിൽ സ്‌കോറിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ പണിയുറപ്പാണേ!

മറുനാടൻ ഡെസ്‌ക്‌

ലോൺ എടുക്കണം എന്ന് കരുതാത്തവരില്ല അല്ലേ. ചിലർക്ക് പെട്ടന്ന് ലോൺ കിട്ടാനുള്ള സാഹചര്യങ്ങൾ ഒരുങ്ങുമ്പോൾ മറ്റു ചിലർക്ക് എത്ര തവണ ബാങ്കിൽ കയറിയിറങ്ങിയാലും ലോൺ തരപ്പെടില്ല. എന്താണ് ഇതിന് കാരണമെന്ന് ആലോചിച്ച് അധികം തല പുകയ്ക്കേണ്ട. സിബിൽ സ്‌കോർ എന്ന സംഗതി എന്താണെന്ന് അറിഞ്ഞിരുന്നാൽ ലോണും ലോൺ പാസാകലും സംബന്ധിച്ച് വരുന്ന പ്രതിസന്ധികൾ എന്തൊക്കെയാണെന്ന് പെട്ടന്ന് മനസിലാകും.

ആദ്യം സിബിൽ സ്‌കോർ എന്താണെന്ന് അറിഞ്ഞിരിക്കാം

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് അഥവാ സിബിൽ എന്ന് പറയുന്നത് ബാങ്കുകൾ അടക്കമുള്ല ധനകാര്യ സ്ഥാപനങ്ങൾ അംഗമായിരിക്കുന്ന സാമ്പത്തിക വിശകലന സ്ഥാപനമാണ്. ഓഓരോ വ്യക്തിയും വായ്പ എടുക്കുന്നതിന്റെ ചരിത്രം കൃത്യമായി ശേഖരിച്ച് സൂക്ഷിച്ച് വെക്കുന്നതാണ് ഈ സ്ഥാപനത്തിന്റെ കർത്തവ്യം. സിബിൽ ലഭ്യമാക്കുന്ന രണ്ട് പ്രധാനപ്പെട്ട് രേഖകളാണ് ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടും സിബിൽ ട്രാൻസ് യൂണിയൻ സ്‌കോറും. ഈ വിശദാംശങ്ങൾ പഠിച്ച ശേഷമാണ് ലോൺ കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾ തീരുമാനമെടുക്കുന്നത്.

വായ്പ എടുക്കുന്ന വ്യക്തിയുടെ വിശ്വാസ്യതയാണ് സിബിൽ സ്‌കോറിലൂടെ പ്രതിഫലിക്കുന്നത്. റിസർവ് ബാങ്ക് പ്രതിനിധികൾ 1999-ൽ ഇപ്രകാരമുള്ള ക്രെഡിറ്റ് വിവരസാധ്യതാ ശേഖരത്തിന്റെ ആവശ്യകതയെക്കുറിച്ച് പഠനം നടത്തിയതിന് പിന്നാലെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2000ലാണ് സിബിൽ സ്ഥാപിതമായത്. ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ഓരോ ഉപഭോക്താവിനെയും സംബന്ധിച്ചുള്ള സാമ്പത്തികരേഖകൾ സിബിൽ സമാഹരിച്ച് ഒരു സിബിൽ സ്‌കോർ ഉണ്ടാക്കുന്നു. ആ സ്‌കോർ 750-ൽ അധികമായാൽ വായ്പ ലഭ്യമാവാനുള്ള സാധ്യത കൂടും. തിരിച്ചടവ് ശേഷിയുടെ വ്യാപ്തിയെ ആ സ്‌കോർ സൂചിപ്പിക്കുന്നുണ്ടെന്നർത്ഥം.

സിബിൽ സ്‌കോർ ഉയർന്നിരിക്കാൻ വേണ്ട മുൻകരുതലുകൾ അറിഞ്ഞിരിക്കുന്നത് വ്യക്തിപരമായ സാമ്പത്തികവളർച്ചയ്ക്ക് ഉചിതമാണ്. അതിൽ ഉപഭോക്താക്കളുടെ വായ്പ തിരിച്ചടയ്ക്കുന്നതിലെ കൃത്യത വളരെ പ്രധാനപ്പെട്ടതാണ്. അതാണ് സിബിൽ സ്‌കോറിന്റെ അടിസ്ഥാനം. അതിനാൽ ഓരോ ഉപഭോക്താവിന്റെയും വായ്പാ തിരിച്ചടവ് ചരിത്രവും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ബാങ്ക് ലോണാണെങ്കിലും ക്രെഡിറ്റ് കാർഡിന്റെ ഉപയോഗമായാലും പരിമിതിയും പരിധിയും മനസ്സിലാക്കിവേണം വായ്പയെടുക്കേണ്ടത്. അതോടൊപ്പംതന്നെ എടുത്ത വായ്പ വിവേകപൂർവം ഉപയോഗിക്കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

ഭവനവായ്പ, വാഹനവായ്പ, സ്വർണപ്പണയവായ്പ, വിദ്യാഭ്യാസവായ്പ, കാർഷികവായ്പ, സ്വയം തൊഴിൽ ചെയ്യാനുള്ള വായ്പ എന്നിങ്ങനെ നിരവധി വായ്പാസംവിധാനങ്ങളുണ്ട്. വിവിധ സ്ഥാപനങ്ങളിൽപ്പോയി വ്യത്യസ്തമായ വായ്പകൾ എടുത്താലും ക്രെഡിറ്റ് സ്‌കോർ നിർണയത്തിൽ ഇവയെല്ലാം രേഖപ്പെടുത്തപ്പെടും. അതുകൊണ്ട് ഈ രംഗത്തുള്ള ഏറ്റവും സുതാര്യമായ സൂചികയാണ് സിബിൽ സ്‌കോർ. ക്രെഡിറ്റ് സ്‌കോറിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമമാണ് നിങ്ങൾക്കുണ്ടാവേണ്ടത്. കടം എന്നതിന് പരിധി വെക്കുന്നതാണ് ആദ്യത്തെ മുന്നൊരുക്കം.

സിബിലിൽ തെറ്റ് കടന്നു കൂടിയിട്ടുണ്ടോ എന്നും നോക്കണേ

ചില റിപ്പോർട്ടുകളിൽ ലോൺ അക്കൗണ്ട് ക്ലോസ്ഡ് എന്നതിനു പകരം സെറ്റിൽഡ് എന്ന് കാണാറുണ്ട്. ഇതിന് മുമ്പ് ഈ ഇടപാടുകാരന് പ്രസ്തുത വായ്പ കൃത്യമായി അടച്ച് തീർക്കാനാകാത്തതിനാൽ ആ ബാങ്ക് ചില വിട്ടുവീഴ്ചകൾ ചെയ്ത് ഈ വായ്പ ഒത്തുതീർപ്പാക്കി എന്നു സാരം. നിങ്ങളുടെ സിബിൽ സ്‌കോറിനെ കുറയ്ക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഇത്. ആവശ്യമില്ലാതെ ചെറിയ ഇളവുകൾ ലഭ്യമാക്കാനായി വായ്പ സെറ്റിൽ ചെയ്യുമ്പോൾ ഇത്തരമൊരു അപകടം ഉണ്ടെന്നു മറക്കാതിരിക്കുക.

ചിലപ്പോഴെങ്കിലും സിബിൽ റിപ്പോർട്ടിൽ തെറ്റുകൾ കടന്നുകൂടാറുണ്ട്. അത്തരം തെറ്റുകൾ ശ്രദ്ധയിൽ പ്പെട്ടാൽ പെട്ടെന്ന് അത് തിരുത്താൻ ശ്രമിക്കുക. www.cibil.com എന്ന വെബ്‌സൈറ്റിൽ കൺസ്യൂമർ ഡിസ്പ്യൂട്ട് റെസല്യൂഷൻ (Consumer Dispute Resolution) എന്ന ലിങ്കിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്.

മറ്റുള്ളവർക്ക് ഗ്യാരന്റി മുൻപ് ഒരു വട്ടം കൂടി ചിന്തിക്കുക. ഗാരന്റി നിൽക്കുന്ന അക്കൗണ്ടിലെ തിരിച്ചടവ് കാലതാമസം പോലും നിങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നറിയയുക. എന്തിന്, ഓരോ തവണ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിനായി തിരയുമ്പോൾ പോലും നേരിയ തോതിലാണെങ്കിൽ കൂടി സ്‌കോർ താഴേക്കുപോകും. വരുംകാലത്ത് സിബിൽ സ്‌കോറിനുള്ള പ്രസക്തി വർദ്ധിച്ചുവരും എന്നു മനസ്സിലാക്കി സാമ്പത്തിക അച്ചടക്കത്തിന് ഊന്നൽ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP