Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗൺ കാലത്ത് ഉദാരമനസ്സുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി എസ്‌ബിഐ, സർവീസ് ചാർജ്ജം ഈടാക്കില്ല; ജൂൺ 30 വരെ പ്രാബല്യം

ലോക്ക് ഡൗൺ കാലത്ത് ഉദാരമനസ്സുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി എസ്‌ബിഐ, സർവീസ് ചാർജ്ജം ഈടാക്കില്ല; ജൂൺ 30 വരെ പ്രാബല്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ദുരിതത്തിൽ ഇടപാടുകാർക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്‌ബിഐ എടിഎം കാർഡ് ഉപയോഗിച്ചുള്ള എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി കൊണ്ടുള്ള തീരുമാനമാണ് എസ്‌ബിഐ പ്രഖ്യാപിച്ചത്. എസ്‌ബിഐയുടെ എടിഎമ്മുകളിലും മറ്റു എടിഎമ്മുകളിലും സർവീസ് ചാർജ് ഈടാക്കാതെ തന്നെ ഇടപാട് നടത്താനുള്ള സൗകര്യമാണ് എസ്‌ബിഐ ഏർപ്പെടുത്തിയത്. ജൂൺ 30 വരെ ഇതിന് പ്രാബല്യം ഉണ്ടായിരിക്കുമെന്ന് എസ്‌ബിഐ അറിയിച്ചു.

മാർച്ച് 24ലെ ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് നടപടി. നിലവിൽ എസ്‌ബിഐയുടെ അക്കൗണ്ടുടമയാണെങ്കിലും നിശ്ചിത എണ്ണം സൗജന്യ ഇടപാടുകൾ കഴിഞ്ഞാൽ എടിഎം ഉപയോഗിക്കുന്നതിന് സർവീസ് ചാർജ് ഈടാക്കിയിരുന്നു. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും ഇത് ബാധകമായിരുന്നു. ഇതാണ് തത്കാലത്തേയ്ക്ക് എടുത്തുകളഞ്ഞത്. ഇനി സൗജന്യമായി എത്രതവണ വേണമെങ്കിലും ഏത് ബാങ്കിന്റേയും എടിഎം ഉപയോഗിക്കാമെന്ന് എസ്‌ബിഐ അറിയിച്ചു.

നിലവിൽ എസ്‌ബിഐ സേവിങ്സ് അക്കൗണ്ടുടമകൾക്ക് പ്രതിമാസം എട്ട് സൗജന്യ ഇടപാടുകളാണ് അനുവദിച്ചത്. ഇതിൽ അഞ്ചെണ്ണം എസ്‌ബിഐയുടെ എടിഎമ്മിലെ ഇടപാടാണ്. മെട്രോ ഇതര പ്രദേശങ്ങളിൽ 10 ഇടപാടുകൾ വരെ പ്രതിമാസം സൗജന്യമായി അനുവദിച്ചിരുന്നു. ഇതാണ് ജൂൺ 30 വരെ പൂർണമായി സൗജന്യമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP