Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾ ഇനി ചില്ലറ ഇടപാടിന് ബുദ്ധിമുട്ടേണ്ട!, യുപിഐ സംവിധാനം ഉപയോഗിക്കാം; ആർബിഐയുടെ വിശദീകരണം പണ വായ്പാ നയ പ്രഖ്യാപനത്തിനിടെ

പ്രവാസികൾ ഇനി ചില്ലറ ഇടപാടിന് ബുദ്ധിമുട്ടേണ്ട!, യുപിഐ സംവിധാനം ഉപയോഗിക്കാം; ആർബിഐയുടെ വിശദീകരണം പണ വായ്പാ നയ പ്രഖ്യാപനത്തിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് ഇനി യുപിഐ സംവിധാനം ഉപയോഗിച്ച് ഇടപാട് നടത്താൻ സാധിക്കും. ജി 20 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് യുപിഐ സംവിധാനം ഉപയോഗിച്ച് ചില്ലറ ഇടപാട് നടത്താനുള്ള സംവിധാനം ഒരുക്കുമെന്ന് ആർബിഐ അറിയിച്ചു. പണവായ്പാനയ പ്രഖ്യാപനത്തിനിടെ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് പുതിയ പ്രഖ്യാപനം നടത്തിയത്.

തുടക്കത്തിൽ ഇന്ത്യൻ സന്ദർശനത്തിനായി ജി 20 രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന യാത്രക്കാർക്കാണ് യുപിഐ വഴി റീട്ടെയിൽ ഇടപാട് നടത്താൻ അനുവദിക്കുക. സമീപഭാവിയിൽ തന്നെ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളെയും ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

പണവായ്പാനയ പ്രഖ്യാപനത്തിനിടെ, ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിങ് മെഷീൻ പദ്ധതിയും ആർബിഐ പ്രഖ്യാപിച്ചു. വിവിധ ബാങ്കുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. പണ വായ്പാനയ പ്രഖ്യാപനത്തിനിടെ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ 12 നഗരങ്ങളിലെ 19 സ്ഥലങ്ങളിൽ കോയിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. റെയിൽവേ സ്റ്റേഷനുകൾ അടക്കം പൊതുസ്ഥലങ്ങളിലാണ് സ്ഥാപിക്കുക. യുപിഐ സംവിധാനം ഉപയോഗിച്ച് കോയിൻ വെൻഡിങ് മെഷീനുകളിൽ ഇടപാട് നടത്താൻ കഴിയും വിധമാണ് സംവിധാനം.

വിതരണം ചെയ്യുന്ന നാണയങ്ങൾക്ക് പകരം ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്യുന്നവിധമാണ് ക്രമീകരണം.പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിപുലീകരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP