Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളപ്പണം വെളുപ്പിക്കുന്ന തട്ടിപ്പുകൾ വർധിച്ചതിനാൽ ഉപഭോക്താക്കൾ സമീപിക്കുന്നില്ല എങ്കിൽ നിഷ്‌ക്രിയ അക്കൗണ്ടുകൾക്ക് വേണ്ടി സ്വമേധയാ ഡെബിറ്റ് കാർഡുകൾ ഇനി ബാങ്കുകൾ സ്വമേധയാ നൽകില്ല; തീരുമാനം ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമെന്നും വിശദീകരണം

കള്ളപ്പണം വെളുപ്പിക്കുന്ന തട്ടിപ്പുകൾ വർധിച്ചതിനാൽ ഉപഭോക്താക്കൾ സമീപിക്കുന്നില്ല എങ്കിൽ നിഷ്‌ക്രിയ അക്കൗണ്ടുകൾക്ക് വേണ്ടി സ്വമേധയാ ഡെബിറ്റ് കാർഡുകൾ ഇനി ബാങ്കുകൾ സ്വമേധയാ നൽകില്ല; തീരുമാനം ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമെന്നും വിശദീകരണം

സ്വന്തം ലേഖകൻ

കൊച്ചി: ദീർഘകാലമായി നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ ഇടപാടുകൾ ഒന്നും നടത്താതിരിക്കുകയാണെങ്കിൽ നിലവിലത് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയിട്ടുണ്ടാവും. അങ്ങനെയുള്ള അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് ബാങ്കുകൾ ഇനി സ്വമേധയാ പുതുക്കി നൽകില്ല. ചെലവ് കുറയ്ക്കുക, തട്ടിപ്പുകൾ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബാങ്കുകളുടെ ഈ തീരുമാനം.

നിഷ്‌ക്രിയ അക്കൗണ്ടുകൾക്ക് വേണ്ടിയുള്ള ഡെബിറ്റ് കാർഡുകൾ സ്വമേധയാ ഇഷ്യു ചെയ്യില്ലെന്നാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് ഉൾപ്പടെയുള്ള തട്ടിപ്പുകൾ വർധിച്ചതിനാൽ ഉപഭോക്താക്കൾ സമീപിക്കുന്നില്ല എങ്കിൽ നിഷ്‌ക്രിയ അക്കൗണ്ടുകൾക്ക് വേണ്ടി സ്വമേധയാ ഡെബിറ്റ് കാർഡുകൾ ഇഷ്യു ചെയ്യുന്നത് ബാങ്കുകൾ നിർത്തി വെച്ചിരിക്കുകയാണ്.

ശമ്പള വരുമാനക്കാർ ഇടയ്ക്കിടെ ജോലി മാറുന്നത് കാരണം സീറോ- ബാലൻസ് സാലറി അക്കൗണ്ടുകളിൽ ഏറെയും പലപ്പോഴും നിഷ്‌ക്രിയമാവുകയാണ്. ജോലി മാറി കഴിഞ്ഞാൽ പഴയ സാലറി അക്കൗണ്ട് പ്രവർത്തിപ്പിക്കാത്തതാണ് ഇതിന് കാരണം. അതിനാൽ ഇത്തരത്തിൽ നിഷ്‌ക്രിയമായി കിടക്കുന്ന ഇത്തരം അക്കൗണ്ടുകൾക്ക് വേണ്ടി സ്വമേധയാ ഡെബിറ്റ് കാർഡുകൾ കിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP