Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എടിഎമ്മിൽ നിന്നും ചിപ്പുള്ള കാർഡ് വലിച്ചെടുത്തതിന് പിന്നാലെ പലർക്കും കാർഡ് ഉപയോഗ ശൂന്യമായി; ഇടപാട് തീരുന്നത് വരെ ഇവ തിരിച്ചെടുക്കരുതെന്ന് എടിഎമ്മിന് സമീപം എഴുതി വച്ചിട്ടും അശ്രദ്ധ തന്നെ; ചിപ്പ് ഘടിപ്പിച്ച പുത്തൻ എടിഎം കാർഡ് എത്രയും വേഗം ബാങ്കിലെത്തി കൈപ്പറ്റണമെന്ന് അധികൃതർ

എടിഎമ്മിൽ നിന്നും ചിപ്പുള്ള കാർഡ് വലിച്ചെടുത്തതിന് പിന്നാലെ പലർക്കും കാർഡ് ഉപയോഗ ശൂന്യമായി; ഇടപാട് തീരുന്നത് വരെ ഇവ തിരിച്ചെടുക്കരുതെന്ന് എടിഎമ്മിന് സമീപം എഴുതി വച്ചിട്ടും അശ്രദ്ധ തന്നെ; ചിപ്പ് ഘടിപ്പിച്ച പുത്തൻ എടിഎം കാർഡ് എത്രയും വേഗം ബാങ്കിലെത്തി കൈപ്പറ്റണമെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

അഞ്ചാലുംമൂട് : ചിപ്പ് ഘടിപ്പിച്ച പുത്തൻ കാർഡുകൾ വിതരണം ചെയ്യുന്നത് വഴി തട്ടിപ്പുകൾ തടയാനുള്ള ബാങ്കുകളുടെ ഊർജിത ശ്രമത്തിനിടയിലും ഉപഭോക്താക്കളുടെ 'അശ്രദ്ധ' തലവേദന സൃഷ്ടിക്കുന്നു. എന്നാൽ ഇത് മതിയായ അറിയിപ്പുകൾ ലഭിക്കാത്തത് മൂലമാണെന്നും ആരോപണം ഉയരുന്നുണ്ട്. സുരക്ഷ ഉറപ്പ് തരുന്ന ചിപ്പ് ഘടിപ്പിച്ച കാർഡ് വാങ്ങിയ ചില ഉപഭോക്താക്കൾ കാർഡ് എടിഎമ്മിൽ ഇട്ട ശേഷം ഉടൻ വലിച്ചെടുത്തതിന് പിന്നാലെ ഇത് ഉപയോഗ ശൂന്യമായെന്നാണ് പരാതിയുയരുന്നത്.

കാർഡിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷം എടിഎമ്മുകളിലും കാർഡ് റീഡ് ചെയ്യുന്നതിനായി മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ നിക്ഷേപിക്കുന്ന കാർഡുകൾ ഇടപാട് തീർന്ന ശേഷം മാത്രമേ കാർഡ് മെഷീനിൽ നിന്നും തിരികെ ലഭിക്കുകയുള്ളൂ. എന്നാൽ ബാങ്കിന്റെ നിർദ്ദേശം ഓർക്കാതെ കാർഡ് മെഷീനിൽ ഇട്ട ശേഷം അപ്പോൾത്തന്നെ തിരിച്ചെടുക്കാൻ ശ്രമിച്ച പലരുടെയും കാർഡുകൾ ഉപയോഗശൂന്യമായെന്നാണ് ഇപ്പോൾ പരാതിയുയരുന്നത്.

കാർഡ് ഇട്ടാൽ ഇടപാട് തീരുന്നതുവരെ കാർഡ് തിരിച്ചെടുക്കരുതെന്ന് എഴുതി ചില എ.ടി.എമ്മിനു സമീപം എഴുതി വച്ചിട്ടുമുണ്ട്. പഴയ എ.ടി.എം.കാർഡുള്ളവരെല്ലാം അതത് ബാങ്കുകളിലെത്തി ചിപ്പ് ഘടിപ്പിച്ച പുതിയ എ.ടി.എം. കാർഡ് കൈപ്പറ്റണമെന്ന നിർദ്ദേശം അറിയാത്ത ഇടപാടുകാരും നിരവധിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP