Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഹകരണ സംഘങ്ങളുടെ പേരിനൊപ്പം 'ബാങ്ക്' എന്ന് ചേർത്തിട്ടുണ്ടെങ്കിൽ നിക്ഷേപങ്ങൾക്ക് നികുതി നൽകണമെന്ന് ആദായ നികതി വകുപ്പ്; നിക്ഷേപത്തിന്റെ പലിശയിൽ നിന്നും നികുതി ഈടാക്കാൻ ജില്ലാ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം; ലൈസൻസില്ലാതെ ബാങ്ക് എന്ന് പേര് ഉപയോഗിക്കുന്നതിനോട് ആർബിഐ വിയോജിപ്പ്

സഹകരണ സംഘങ്ങളുടെ പേരിനൊപ്പം 'ബാങ്ക്' എന്ന് ചേർത്തിട്ടുണ്ടെങ്കിൽ നിക്ഷേപങ്ങൾക്ക് നികുതി നൽകണമെന്ന് ആദായ നികതി വകുപ്പ്;  നിക്ഷേപത്തിന്റെ പലിശയിൽ നിന്നും നികുതി ഈടാക്കാൻ ജില്ലാ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം; ലൈസൻസില്ലാതെ ബാങ്ക് എന്ന് പേര് ഉപയോഗിക്കുന്നതിനോട് ആർബിഐ വിയോജിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ചേർത്തിട്ടുണ്ടെങ്കിൽ നിക്ഷേപങ്ങൾക്ക് നികുതി നൽകണമെന്ന് ആദായ നികുതി വകുപ്പ്. ഇവരുടെ നിക്ഷേപത്തിന്റെ പലിശയിൽ നിന്നും നികുതി ഈടാക്കാൻ ജില്ലാ സഹകരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ പ്രാഥമിക സംഘങ്ങൾക്ക് പേരിനൊപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കാൻ സാധിക്കില്ല. പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘങ്ങളാണ് കേരളത്തിൽ പ്രാഥമികസഹകരണ ബാങ്കുകൾ എന്നപേരിൽ പ്രവർത്തിക്കുന്നത്.

നിർദ്ദേശം ഇത്തരത്തിലുള്ള എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളെയും ബാധിക്കും. 2016-2017 മുതലുള്ള നിക്ഷേപങ്ങളിൽ നിന്നും പലിശ ഈടാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നീ പദങ്ങൾ പേരിനൊപ്പം ചേർക്കാൻ റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ.) ബാങ്കിങ് ലൈസൻസുള്ള സ്ഥാപനങ്ങൾക്കുമാത്രമാണ് അനുവാദമുള്ളത്. എന്നാൽ, 1975-ൽ ആർ.ബി.ഐ.യുടെ പ്രത്യേക അനുമതിയോടെയാണ് കേരളത്തിലെ കാർഷികവായ്പ സഹകരണസംഘങ്ങൾ സർവീസ് സഹകരണബാങ്കുകളായി മാറിയത്. സഹകരണനിയമം അനുസരിച്ചുള്ള രജിസ്ട്രേഷനിൽ ഇവ ഇപ്പോഴും സഹകരണസംഘം എന്നാണുള്ളത്.

എന്നാൽ ബാങ്കിങ് ലൈസൻസില്ലാതെ 'ബാങ്ക്' എന്നു പേരിൽ ചേർക്കുന്നതിനോട് ആർ.ബി.ഐ.ക്ക് ഇപ്പോൾ യോജിപ്പില്ല. വർഷങ്ങളായി തുടരുന്ന രീതി മാറ്റുന്നതിൽ കേരളം എതിർപ്പറിയിച്ചതിനാൽ തുടർനടപടി ഉണ്ടായില്ലെന്നുമാത്രം. അംഗങ്ങൾക്ക് കാർഷികവായ്പ നൽകുന്നതിനാൽ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾ ആദായ നികുതി നൽകേണ്ടതില്ല. ഇതു മറികടക്കാനാണ് 'ബാങ്ക്' ആദായനികുതി വകുപ്പിന്റെ പുതിയ നീക്കം.

ജില്ലാ ബാങ്കുകളിലാണ് പ്രാഥമിക സഹകരണബാങ്കുകൾ അധികപണം നിക്ഷേപിക്കുന്നത്. ജില്ലാബാങ്കുകളിലെ നിക്ഷേപത്തിന്റെ 60 ശതമാനവും ഇങ്ങനെയുള്ളതാണ്. ഇതിന് ഉറവിടത്തിൽ നികുതി (ടി.ഡി.എസ്.) പിടിച്ചുനൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇല്ലെങ്കിൽ ജില്ലാബാങ്കുകൾക്കെതിരേ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

പ്രാഥമിക ബാങ്കുകൾ അംഗങ്ങളിൽനിന്ന് ഒമ്പത് ശതമാനംവരെ പലിശ നൽകി വാങ്ങിയ നിക്ഷേപത്തിനാണ് നികുതി നൽകേണ്ടത്. അംഗങ്ങളുടെ നിക്ഷേപത്തിൽ കുറവുവരുത്താനാകാത്തിനാൽ, ബാധ്യത പ്രാഥമിക ബാങ്കുകൾക്കാവും. ഒരു സഹകരണസംഘം മറ്റൊരു സഹകരണസംഘത്തിലിട്ട നിക്ഷേപത്തിന് ആദായനികുതി ബാധകമാവില്ല. ജില്ലാസഹകരണ ബാങ്കുകളെ സഹകരണ സംഘമായി കണക്കാക്കാനാവില്ലെന്നാണ് ഇതിന് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP