Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെബിയുടെ മിച്ചധനം ഏറ്റെടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; നടപടികൾ പൂർത്തിയാക്കേണ്ടത് 2020 ഫെബ്രുവരി ഒന്നിന് മുമ്പ്

സെബിയുടെ മിച്ചധനം ഏറ്റെടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; നടപടികൾ പൂർത്തിയാക്കേണ്ടത് 2020 ഫെബ്രുവരി ഒന്നിന് മുമ്പ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) യുടെ മിച്ചധനം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. സെബിയുടെ മിച്ചധനം സർക്കാരിന് കൈമാറണമെന്ന് നിർമല സീതാരാമൻ ഈവർഷം അവതരിപ്പിച്ച ബജറ്റിൽ നിർദ്ദേശിച്ചിരുന്നു. സെബിയുടെ നീക്കിയിരിപ്പ് തുകയുടെ 75 ശതമാനം തുക സർക്കാരിന് കൈമാറാനാണ് നിർദ്ദേശം. ഐആർഡിഎയുടെയും പെൻഷൻ ഫണ്ട് റെഗുലേറ്ററി അഥോറിറ്റിയുടെയും മിച്ചധനവും ഏറ്റെടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

സെബിയും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഈ നിക്കത്തെ എതിർക്കുന്നുണ്ടെങ്കിലും 2020 ഫെബ്രുവരി ഒന്നിന് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം. തങ്ങളുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കൈകടത്തലാണ് ഇതെന്ന് സെബി ചൂണ്ടിക്കാട്ടിയിരുന്നു.

2018 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം സെബിയുടെ പൊതുനിധിയിൽ 3,606 കോടി രൂപയാണുള്ളത്. സെബിയുടെ നിയമമനുസരിച്ച് ഈ വരുമാനം പൂർണമായും പൊതുനിധിയിൽ സൂക്ഷിക്കണം. ഇതിൽ നിന്നാണ് ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകൾ നിർവഹിക്കുന്നത്. പ്രധാനമായും വാർഷിക ഫീസ്, നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ, വരിസംഖ്യ എന്നിവയാണ് സെബിയുടെ വരുമാന സ്രോതസ്സുകൾ. സെബിയുടെ മിച്ചധനം ആവശ്യപ്പെടുന്നത് വിപണിയിലെ ഇടപാടുകരിൽ നിന്നും മറ്റൊരു തരത്തിൽ നികുതി വാങ്ങുന്നതിന് തുല്യമാണ്.

ബജറ്റ് നിർദ്ദേശത്തിന് പിന്നലെ വിഷയത്തിൽ എതിർപ്പുമായി സെബി ജീവനക്കാർ രംഗത്ത് എത്തിയിരുന്നു. സർക്കാരിന്റെ ബജറ്റ് നിർദ്ദേശം സെബിയുടെ സ്വതന്ത്രാധികാരത്തെ ബാധിക്കുന്നതാണെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം സെബിയുടെ വാർഷിക ചെലവുകൾക്ക് സർക്കാരിന്റെ അനുമതി വാങ്ങണമെന്നും കത്തിലൂടെ സർക്കാർ നിർദ്ദേശിച്ചു. സർക്കാരിന്റെ ഈ നടപടി 1992 ലെ സെബി ആക്ടിനെ അട്ടിമറിക്കുന്നതാണെന്നാണ് ജീവനക്കാർ പറയുന്നത്. ഇത്തരം നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെബി എംപ്ലോയീസ് അസോസിയേഷൻ ധനമന്ത്രി നിർമല സീതാരാമനും പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തെഴുതിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP