Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാനനവമി മുതൽ വിഷുവരെ അവധികളുടെ നീണ്ടനിര; ലോക് ഡൗൺ കാലത്ത് ബാങ്കിൽ പോകാൻ കഴിയാത്തവർ ശ്രദ്ധിക്കുക: ഏപ്രിലിൽ ബാങ്കുകൾ അടഞ്ഞുകിടക്കുക 15 ദിവസം വരെ

രാനനവമി മുതൽ വിഷുവരെ അവധികളുടെ നീണ്ടനിര; ലോക് ഡൗൺ കാലത്ത് ബാങ്കിൽ പോകാൻ കഴിയാത്തവർ ശ്രദ്ധിക്കുക: ഏപ്രിലിൽ ബാങ്കുകൾ അടഞ്ഞുകിടക്കുക 15 ദിവസം വരെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക് ഡൗൺ കാലത്ത് ബാങ്കിൽ പോകാൻ കഴിയാതിരുന്നവർ ശ്രദ്ധിക്കുക. ഏപ്രിലിൽ രാജ്യത്തെ ബാങ്കുകൾ 15 ദിവസം തുറക്കില്ല. വിവിധ ബാങ്ക് അവധികളാണ് കാരണം. പൊതു, സ്വകാര്യ ബാങ്കുകൾ ഈ മാസം ഒൻപത് ദിവസം വരെ അടഞ്ഞുകിടക്കും. ഇതിന് പുറമേ ശനി, ഞായർ അവധികൾ കൂടി കണക്കാക്കുമ്പോൾ ബാങ്കുകളുടെ ഈ മാസത്തെ പ്രവൃത്തിദിനങ്ങൾ 15 ദിവസം വരെയായി ചുരുങ്ങും.

ലോക്ക്ഡൗണിൽ പല ബാങ്കുകളും ദിവസവും ബ്രാഞ്ചുകളിൽ എത്തേണ്ട ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. സാമുഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന് പുറമേയാണ് വിവിധ അവധികളെ തുടർന്ന് ബാങ്കുകൾ പതിനഞ്ചുദിവസം വരെ അടഞ്ഞുകിടക്കേണ്ടി വരുന്നത്. രാമനവമി, മഹാവീർ ജയന്തി, ദുഃഖ വെള്ളിയാഴ്ച, തമിഴ് ന്യൂ ഇയർ, വിഷു തുടങ്ങി വിവിധ ആഘോഷങ്ങൾക്കും മതചടങ്ങുകൾക്കുമാണ് ബാങ്കുകൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമേ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. ഇതെല്ലാം കണക്കാക്കിയാണ് 15 ദിവസം വരെ ബാങ്കുകൾ അടഞ്ഞുകിടക്കുക. സംസ്ഥാന അടിസ്ഥാനത്തിൽ അവധികളുടെ എണ്ണത്തിൽ വ്യത്യാസം വരാം. രാമനവമി-2, മഹാവീർ ജയന്തി-6, ദുഃഖ വെള്ളിയാഴ്ച -10, വിഷു, തമിഴ് പുതുവർഷം- 14, എന്നിങ്ങനെയാണ് അവധികൾ. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിലുള്ള അവധികൾ കൂടി കണക്കാക്കിയാണ് 15 ദിവസം വരെ ബാങ്കുകൾ അടഞ്ഞുകിടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP