Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോട്ടു നിരോധനകാലത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം ശേഖരിക്കാൻ വീണ്ടും ഉത്തരവ്; കേന്ദ്രം ലക്ഷ്യമിടുന്നത് തിരിച്ചെത്തിയ തുകയിലെ കള്ളപ്പണം കണ്ടെത്തി നടപടിയെടുത്ത് വിമർശകർക്ക് മറുപടി നൽകാൻ

നോട്ടു നിരോധനകാലത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം ശേഖരിക്കാൻ വീണ്ടും ഉത്തരവ്; കേന്ദ്രം ലക്ഷ്യമിടുന്നത് തിരിച്ചെത്തിയ തുകയിലെ കള്ളപ്പണം കണ്ടെത്തി നടപടിയെടുത്ത് വിമർശകർക്ക് മറുപടി നൽകാൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നോട്ടു നിരോധനകാലത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം ശേഖരിക്കാൻ ആദായനികുതി വകുപ്പ് വീണ്ടും ഉത്തരവിട്ടു. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്വഴി ധനമന്ത്രാലയം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പതിനേഴിന പരിശോധന.

2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കണക്ക് സൂക്ഷ്മമായി വിശകലനം ചെയ്യും. നോട്ടുനിരോധനകാലയളവിലെ നിക്ഷേപത്തിൽ അസ്വാഭാവികമായെന്തെങ്കിലും ആദായനികുതിയുദ്യോഗസ്ഥർ കണ്ടെത്തിയിരുന്നോ എന്നു രേഖപ്പെടുത്താനുള്ള നിർദേശമാണ് പ്രധാനം.

2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ നിക്ഷേപിച്ച തുക മൊത്തം വരുമാനത്തിന്റെ എത്ര ശതമാനംവരുമെന്നും രേഖപ്പെടുത്തണം. അന്നത്തെ നിക്ഷേപം ഏതുതരത്തിലുള്ളതായിരുന്നെന്നും പണത്തിന്റെ സ്രോതസ്സിനെപ്പറ്റി ഇടപാടുകാരൻ നൽകിയ വിശദീകരണം എന്തായിരുന്നെന്നും പരിശോധിക്കണം. വിവരങ്ങൾ ഡൽഹിയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. നോട്ടുനിരോധനകാലത്തും അതിനുമുമ്പുമുള്ള നിക്ഷേപങ്ങൾ താരതമ്യംചെയ്യാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2015-16, 2016-17 സാമ്പത്തികവർഷങ്ങളിൽ ലഭിച്ച മൊത്തം നിക്ഷേപത്തിന്റെ കണക്ക് രേഖപ്പെടുത്തണം. തൊട്ടു മുൻവർഷത്തെ മൊത്തം നിക്ഷേപത്തിൽനിന്ന് അത് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നെന്നും പരിശോധിക്കണം. ഈ വിവരങ്ങൾ വിശകലനം ചെയ്താൽ, രാജ്യത്തുണ്ടായിരുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

കള്ളപ്പണവും കള്ളനോട്ടും തടയാനെന്നുപറഞ്ഞാണ് കേന്ദ്രസർക്കാർ അന്നു നിലവിലുണ്ടായിരുന്ന അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും കറൻസികൾ പിൻവലിച്ചത്. പിൻവലിച്ച അത്രതന്നെ തുക ബാങ്കുകളിൽ തിരിച്ചെത്തി. ഇത് വിമർശനങ്ങൾക്ക് കാരണമായി. തിരിച്ചെത്തിയ തുകയിലെ കള്ളപ്പണം കണ്ടെത്തി നടപടിയെടുക്കാനാണ് നീക്കം. വിമർശനങ്ങൾ തെറ്റാണെന്ന് തെളിയിക്കാനാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP