Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സീറോ മലബാർ സൊസൈറ്റി ഓണം മഹാസദ്യ 20ന്; പ്രവേശന പാസ് പ്രകാശനം ചെയ്തു

സീറോ മലബാർ സൊസൈറ്റി ഓണം മഹാസദ്യ 20ന്; പ്രവേശന പാസ് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

സീറോ മലബാർ സൊസൈറ്റി ഈ വരുന്ന സെപ്റ്റംബർ 20ന് ഇന്ത്യൻക്ലബ്ബിൽ വച്ച് നടത്തുന്ന മഹാ ഓണസദ്യയിൽ പങ്കെടുക്കുന്നതിനുള്ളകൂപ്പണുകൾ ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന ചടങ്ങിൽ വച്ച് പ്രസിഡണ്ട്ചാൾസ് ആലുക്ക മുൻ പ്രസിഡണ്ട് പി പി ചാക്കുണ്ണിക്കും,ഓണാഘോഷ കമ്മിറ്റി കൺവീനർ സാനി പോളിനും നൽകിഉദ്ഘാടനം ചെയ്തു.

ഈ വർഷത്തെ ഓണാഘോഷത്തിന് ഇരട്ടിമധുരംആണെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. കാരണം 1500ഓളംവൃദ്ധസദനങ്ങളിലെ, മാതാപിതാക്കൾക്ക് ഓണ സദ്യ ഒരുക്കുന്ന മഹനീയ
കർമ്മത്തിന് സീറോ മലബാർ സൊസൈറ്റി ആരംഭം കുറിക്കുന്നുഎന്നുള്ള വലിയ സന്തോഷവാർത്ത അദ്ദേഹം പങ്കുവെച്ചു. വയസ്സായിഎന്ന ഒരൊറ്റ കാരണം കൊണ്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി...ജീവിതത്തിന്റെ സായന്തനങ്ങളിൽ വൃദ്ധസദനങ്ങളിൽ വീർപ്പ്
മുട്ടേണ്ടിവരുന്ന, നമ്മുടെ മാതാപിതാക്കൾക്ക് വേണ്ടി....., നിറം മങ്ങിയഅവരുടെ ജീവിതത്തിൽ വർണ്ണങ്ങളുടെ മഴവില്ല് തീർക്കാൻസീറോമലബാർ സൊസൈറ്റി പരിശ്രമിക്കുകയാണ്.

ഇത്തരംസൽകർമ്മങ്ങൾക്ക് സമാനമനസ്‌കരായ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നതായി സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്കപറഞ്ഞു ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ജയിംസ് മാത്യുസ്വാഗതം പറഞ്ഞു കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉറുവത്ത്,ഓണാഘോഷ കമ്മിറ്റി കൺവീനർ സാനി പോൾ,എൻട്രിപാസ് കൺവീനർ  ജോയി എലുവത്തിങ്കൽ,മുൻ പ്രസിഡണ്ടുമായപി പി ചാക്കുണ്ണി,ഫ്രാൻസിസ് കൈതാരത്ത് എന്നിവർസംസാരിച്ചു. റോയ് ജോസഫ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP