Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹ്‌റൈനിലെ വിവിധ മദ്‌റസാ ദഫ് സംഘങ്ങൾ അണി നിരന്നു; സമസ്ത ബഹ്‌റൈൻ റൈഞ്ച് പ്രചരണ സമ്മേളനം ശ്രദ്ധേയമായി

ബഹ്‌റൈനിലെ വിവിധ മദ്‌റസാ ദഫ് സംഘങ്ങൾ അണി നിരന്നു; സമസ്ത ബഹ്‌റൈൻ റൈഞ്ച് പ്രചരണ സമ്മേളനം ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിലെ വിവിധ മദ്‌റസകളിലെ ദഫ് സംഘത്തെ അണി നിരത്തി സമസ്ത ബഹ്‌റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ സംഘടിപ്പിച്ച സമ്മേളന പ്രചരണം ശ്രദ്ധേയമായി.

വിശ്വശാന്തിക്ക് മത വിദ്യ' എന്ന പ്രമേയത്തിൽ ഡിസം. 27,28, 29 തിയ്യതികളിൽ കൊല്ലം ആശ്രമ മൈതാനിയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60ാം വാർഷികസമ്മേളന പ്രചരണാർത്ഥമാണ് ബഹ്‌റൈനിൽ പ്രചരണ സമ്മേളനം സംഘടിപ്പിച്ചത്.ബഹ്റൈൻ റൈഞ്ച് പരിധിയിലെഎട്ട് മദ്‌റസകളിൽ നിന്നുള്ള വിദ്യാർത്ഥി സംഘങ്ങളുടെ ദഫ് പ്രദർശനമാണ് നടന്നത്. കൂടാതെ വിദ്യാർത്ഥികളുടെ കലാവിരുന്ന് , ബുർദ്ദ മജ്ലിസ് എന്നിവയും നടന്നു.

എസ്‌കെ എസ് എസ് എഫ് ബഹ്‌റൈൻ വിഖായ ടീം സമ്മേളന വാർഷികത്തെ ഓർമ്മിപ്പിച്ച് 60 എന്ന സംഖ്യ തീർത്തതും എസ് കെ എസ് ബി വി കുരുന്നുകളുടെ 60 പതാകകൾ കയ്യിലേന്തിയ ആവിഷ്‌കാരവും സമ്മേളനത്തെ വർണാഭമാക്കി.

ചടങ്ങ് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ ഭാഗങ്ങളിൽ നിന്നായി മുതിർന്ന കുട്ടികൾ വന്നു പഠിക്കുന്ന വലിയ സ്ഥാപനങ്ങളല്ല, ഓരോ നാട്ടിലുമുള്ള മദ്‌റസകളാണ് ആ നാട്ടിൽ ധാർമ്മിക ബോധം സൃഷ്ടിക്കുന്നതെന്നും പഠന കാലത്ത് അഭ്യസിച്ച വിധമായിരിക്കും ഓരോ മനുഷ്യന്റെയും ജീവിതാന്ത്യം വരെയുള്ള സ്വഭാവമെന്നും തങ്ങൾ വ്യക്തമാക്കി.

മദ്‌റസകളുടെ പ്രാധാന്യം രക്ഷിതാക്കളിലൂടെയാണ് കുട്ടികൾക്ക് ബോധ്യപ്പെടേണ്ടതെന്നും ഭൗതിക സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രാധാന്യവും പരിഗണനയും മദ്‌റസകൾക്കും നൽകണമെന്നും മത ബോധമില്ലാത്ത മക്കൾ ഇരുലോകത്തും പരാജയമായിരിക്കുമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു.

(പ്രഭാഷണത്തിന്റെ വീഡിയോ ലിങ്ക്: https://www.facebook.com/SKSSFMediaBahrain/videos/451876178855365/?app=fbl )

ചടങ്ങിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഹംസ അൻവരി മോളൂർ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി കംബ്ലക്കാട് അനുസ്മരണ പ്രസംഗവും, റബീഅ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണവും നിർവ്വഹിച്ചു. സമാപന പ്രാർത്ഥനക്ക് അശ്‌റഫ് അൻവരി ചേലക്കര നേതൃത്വം നല്കി.

സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച മനാമ മദ്‌റസാ വിദ്യാർത്ഥികളായ നിദ ഫാതിമ(അഞ്ചാം ക്ലാസ്), ഫാതിമ അർശദ് (ഏഴാം ക്ലാസ്), നജ ഫാതിമ(പത്ത്), ഫാതിമ ശാകിറ( പ്ലസ്ടു), എന്നിവർക്കുള്ള ഗോൾഡ് മെഡലുകളും സമ്മാനിച്ചു.

വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ് എന്നിവരുൾപ്പെടെയുള്ള സമസ്ത ബഹ്‌റൈൻ കേന്ദ്ര-ഏരിയാ നേതാക്കളും സന്നിഹിതരായിരുന്നു.ബഹ്‌റൈൻ റൈഞ്ച് സെക്രട്ടറി ശൗക്കത്ത് ഫൈസി വയനാട് സ്വാഗതവും, ട്രഷറർ ഹാഷിം കോക്കല്ലൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP