Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടവക പെരുന്നാളിന് കൊടിയേറി

ഇടവക പെരുന്നാളിന് കൊടിയേറി

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ സെന്റ്പീറ്റേഴ്സ് ഇടവകയുടെ വലിയ പെരുന്നാളിന് ജൂൺ 26 വെള്ളിയാഴ്‌ച്ച ഇടവക വികാരി റവ. ഫാ. റോജൻ രാജൻ പെരുന്നാൾ കൊടിയേറ്റി. പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മദിനമായ ജൂൺ 28 ന് ഇടവകപെരുന്നാൾ ആയി കൊണ്ടാടുന്നു. പെരുന്നാളിന് മുന്നോടി ആയി നടന്ന ബൈബിൾ കൺവൻഷനുകൾക്ക് ഇടവക വികാരി റവ. ഫാ റോജൻരാജൻ, റവ. ഫാ. നോമ്പിൻ തോമസ് ( സെന്റ്.ഗ്രീഗോറിയോസ് ക്‌നാനായ പള്ളി, ബഹ്റൈൻ) എന്നിവർ നേതൃത്വം നൽകി.

പെരുന്നാൾ ദിനമായ ഞായറാഴ്‌ച്ച വൈകുന്നേരം 6:30 തിന് സന്ധ്യാ നമസ്‌ക്കാരവും, 7:30 തിന് വിശുദ്ധ കുർബാനയും തുടർന്ന് കൊടിയിറക്കവും ആശിർവാദവും ഉണ്ടായിരിക്കും. പെരുന്നാൾ ദിനത്തിലെ എല്ലാ പരിപാടികളും യൂ ട്യൂബിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP