Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അല്ലാഹുവിൽ സർവ്വവും സമർപ്പിച്ചു മഹാമാരിയെ മറികടക്കാൻ ശ്രമിക്കുക: എം കെ മുനീർ

അല്ലാഹുവിൽ സർവ്വവും സമർപ്പിച്ചു മഹാമാരിയെ മറികടക്കാൻ ശ്രമിക്കുക: എം കെ മുനീർ

സ്വന്തം ലേഖകൻ

മനാമ: ത്യാഗ സമ്പൂർണ്ണമായ ഓർമ്മകളുമായി എല്ലാ വർഷവും നമ്മിലേക്ക് കടന്നു വരുന്ന ബലി പെരുന്നാൾ ഈ പ്രാവശ്യം മഹാമാരിയുടെ നീറുന്ന ദിന രാത്രങ്ങൾക്കിടയിലാണെങ്കിലും അല്ലാഹുവിൽ സർവവും സമർപ്പിച്ചു കൊണ്ട് മഹാമാരിയെ മറികടക്കാൻ ശ്രമിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പറഞ്ഞു.

ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഈദ് സംഗമം സൂമിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്തെ ബഹ്റൈൻ കെഎംസിസി യുടെ പ്രവർത്തനത്തെ അദ്ദേഹം പ്രകീർത്തിച്ചു. പ്രവാസ ജീവിതത്തിനിടയിൽ നാളെയ്ക്കുള്ള കരുതൽ ഓരോ കെഎംസിസി പ്രവർത്തകനും ഉണ്ടാകണമെന്ന് അദ്ദേഹം കെഎംസിസി പ്രവർത്തകരെ ഓർമ്മിപ്പിച്ചു. മുൻകാല പ്രവർത്തകരായ സി കെ അബ്ദുൽ റഹിമാൻ, എസ് വി ജലീൽ എന്നിവരുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ അദ്ദേഹം സ്മരിച്ചു

ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് വില്യാപ്പള്ളി അധ്യക്ഷൻ ആയിരുന്നു.

പരസ്പരം ബന്ധങ്ങൾ പുതുക്കാനും, ഉള്ള ബന്ധങ്ങൾ തുടരാനും ഇതുപോലെയുള്ള ഈദ് സംഗമം കൊണ്ട് നമുക്ക് സാധിക്കണമെന്നും, ഈ അനിതര സാധാരണമായ കോവിഡ് കാലത്ത് സ്‌നേഹം കൊണ്ടും സാഹോദര്യം കൊണ്ടും അതിനെ അതി ജയിക്കാനുള്ള കരുത്ത് നമുക്കുണ്ടാകണമെന്നും ഈദ് സന്ദേശത്തിൽ ബഹ്റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ പറഞ്ഞു. അർപ്പണ ബോധം ആത്മാർത്ഥത ഇതാകണം ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നു പ്രസിഡന്റ് ഓർമ്മപ്പെടുത്തി.

അസൈനാർ കളത്തിങ്കൽ, ഒ കെ കാസിം, എ പി ഫൈസൽ, കരീം കുളമുള്ളതിൽ, ഫൈസൽ കോട്ടപ്പള്ളി, സി കെ അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു.

മൻസൂർ പി വി നിയന്ത്രിച്ചു. അസീസ് പേരാമ്പ്ര, ഹസ്സൻ കോയ പൂനത്, കാസിം നൊച്ചാട്, അഷ്‌കർ വടകര ജെ പി കെ തിക്കോടി എന്നിവർ നേതൃത്വം നൽകി.

ഇസ്ഹാഖ് വില്യാപ്പള്ളി സ്വാഗതവും അബൂബക്കർ ഹാജി മുട്ടുങ്ങൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP