Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതത്തെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണം; ബഹ്‌റൈൻ സിഖ് ഗുരുദ്വാര ഭാരവാഹികൾ

മതത്തെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണം; ബഹ്‌റൈൻ സിഖ്  ഗുരുദ്വാര ഭാരവാഹികൾ

സ്വന്തം ലേഖകൻ


മനാമ : രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം ഉത്പാദിപ്പിക്കുന്ന സംഘ് പരിവാര ശക്തികൾക്കെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്നുവരണമെന്ന് ബഹ്റൈനിലെ സിഖ് ഗുരുദ്വാര ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഡൽഹിയിലെ വംശഹത്യക്കിടെ സ്വജീവൻ പോലും തൃണവത്ഗണിച്ചു കലാപത്തിനിരയാവരെ രക്ഷിക്കാൻ സിഖ് സമൂഹം നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദിയും സ്നേഹവും അറിയിക്കാൻ എത്തിയ 'നാനാത്വത്തിൽ ഏകത്വം' ഭാരവാഹികളെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവർ. മതത്തിനപ്പുറം മനുഷ്യത്വത്തിലും മാനവികതയിലും ഊന്നിയ ബന്ധമാണ് നിലവിലുള്ള സമൂഹത്തിന് ആവശ്യം. ഡൽഹിയിൽ നിരപരാധികളായ മനുഷ്യരെ കൊല്ലാൻ നേതൃത്വം നൽകിയവരെ സമൂഹം ഒറ്റപ്പെടുത്തണം. പിഞ്ചുകുട്ടികളെയും സ്ത്രീകളെയും പോലും അക്രമകാരികൾ നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. തികച്ചും ആസൂത്രിതമായി നടത്തപ്പെട്ട ഈ വംശഹത്യക്ക് നേതൃത്വം നൽകിയവരെ പിന്തുണക്കുന്നവർ പ്രവാസലോകത്തും ഉണ്ടെന്നത് ആശങ്കാജനകമാണ്. മതങ്ങൾ മുന്നോട്ടുവെക്കുന്നത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങളാണ്. മതങ്ങളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നവരാണ് ഇത്തരം കിരാത നടപടികൾക്ക് പിന്നിലെന്നും സമൂഹം തിരിച്ചറിയണം. ഇത്തരം സന്ദർശനങ്ങൾ ഏറെ സന്തോഷം നൽകുന്നതാണെന്നും ഗുരുധ്വാര ഭാരവാഹികളായ ബാബാ രത്തൻ സിങ്, ഹർഭജൻ സിങ്, ശങ്കർ സിങ്, ജസ് വന്ത് സിങ് എന്നിവർ കൂട്ടിച്ചേർത്തു.നാനാത്വത്തിൽ ഏകത്വം കൂട്ടായ്മ പ്രവർത്തകരായ ബിനു കുന്നന്താനം, എസ്.വി. ജലീൽ, ജമാൽ ഇരിങ്ങൽ, അബ്ദുൽ വാഹിദ്, ബദ്റുദ്ധീൻ പൂവാർ, അബ്ദുൽ ഹഖ് തുടങ്ങിയവർ ആണ് ഗുരുദ്വാര സ്ന്ദർശിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP