Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐസിഎഫ് മദ്രസകളിൽ ജൂൺ മൂന്നിന് പഠനാരംഭം

സ്വന്തം ലേഖകൻ

റമളാൻ അവധിക്ക് ശേഷം ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ ഐസിഎഫിനു കീഴിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സകൾ ജൂൺ മൂന്നിന് പഠനാരംഭം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ പന്ത്രണ്ട് മദ്രസകളാണ് ബഹ്റൈനിൽ പ്രവർത്തിക്കുന്നത്. UKG മുതൽ 10 ക്ലാസ്സ് വരെ പഠനമുണ്ട്. പുതിയ സാഹചര്യത്തിൽ ഓൺലൈൻ വഴി തന്നെയായിരിക്കും ക്ലാസുകൾ നടക്കുക. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ ക്ലാസുകൾ ഓൺലൈൻ വഴി ക്രമീകരിച്ചിരുന്നു.

5, 7, 10 ക്ലാസ്സുകളിലേക്കുള്ള പൊതുപരീക്ഷ ഗൾഫിലൊട്ടുക്കും ഓൺലൈനിൽ ആണ് നടന്നത്. റിസൾട്ട് ജൂൺ 3 ഓടെ പ്രസിദ്ധപ്പെടുത്തും. മറ്റു ക്ലാസ്സുകളിൽ അർദ്ധ വാർഷിക പരീക്ഷ മാർക്കുകളുടെയും ഇന്റെർണൽ അസ്സെസ്സ്‌മെന്റ് മാർക്കുകളുടെയും അടിസ്ഥാനത്തിൽ ആണ് പ്രൊമോഷൻ നൽകിയിരിക്കുന്നത്.

അഡ്‌മിഷനും മറ്റു വിവരങ്ങൾക്കും 39357043, 33838022, 39217760, 39272477 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP