Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി ഈദ് ആഘോഷിച്ചു

ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി ഈദ് ആഘോഷിച്ചു

സ്വന്തം ലേഖകൻ

കാലം സമ്മാനിച്ച മഹാമാരിയിൽ ജീവിതത്തിന്റെ താളം തെറ്റി പോയ നിരവധി സഹജീവികൾക്ക് സാഹോദര്യത്തിന്റെയും, സ്‌നേഹത്തിന്റെയും ഈദ് ആഘോഷിക്കാൻ അതിജീവനത്തിന്റെ ഫുഡ് കിറ്റുകൾ സമ്മാനിച്ചുകൊണ്ട് സീറോമലബാർ സോസൈറ്റി ഈദ് ആഘോഷിച്ചു.

കോവിഡ് മഹാമാരിയിൽ ഒരു കമ്പനിയുടെ ക്യാമ്പിലെ മുഴുവൻ തൊഴിലാളികൾക്കും ജാതിമത വ്യത്യാസങ്ങളില്ലാതെ ഈദ് ആഘോഷങ്ങൾക്ക് സീറോ മലബാർ സോസൈറ്റി ഫുഡ് കിറ്റ് നൽകി.

കിറ്റുകളുടെ വിതരണോൽഘാടനം പ്രസിഡണ്ട് ചാൾസ് ആലുക്ക നിർവഹിച്ചു. ക്യാമ്പിലെ മുഴുവൻ തൊഴിലാളികൾക്കും ചാൾസ് ആലുക്ക ഈദ് ആശംസകൾ നേർന്നു. കഷ്ടതയനുഭവിക്കുന്നവരോടൊപ്പം എന്നും സീറോമലബാർ സോസൈറ്റി ഒരു കരുതലായി ഉണ്ടാകുമെന്ന് തൊഴിലാളികൾക്ക് അദ്ദേഹം ഉറപ്പു നൽകി.

വൈസ് പ്രസിഡണ്ട് പൊളി വിതയത്തിൽ ഭാരവാഹികളായ പോൾ ഉറുവത്ത് .മോൻസി മാത്യു, ജോജി വർക്കി, ഷാജി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും അലക്‌സ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP