Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ഇടവക പെരുന്നാളും പരി. പത്രോസ് പൗലോസ് ശ്‌ളീഹന്മാരുടെ ഓർമയും 28, 29 തീയതികളിൽ

ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ഇടവക പെരുന്നാളും പരി. പത്രോസ് പൗലോസ് ശ്‌ളീഹന്മാരുടെ ഓർമയും 28, 29 തീയതികളിൽ

ഹ്റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ഇടവക പെരുന്നാളും, പരി. പത്രോസ് പൗലോസ്ശ്‌ളീഹന്മാരുടെ ഓർമയും ജൂൺ മാസം 28, 29 (വെള്ളി, ശനി)തീയതികളിൽ കൊണ്ടാടുന്നു. പുതുക്കി പണിത പള്ളിയുടെ വി. മൂറോൻകൂദാശക് ശേഷം വരുന്ന ആദ്യത്തെ പെരുന്നാൾ ആയതുകൊണ്ട് ഈ വർഷംവിപുലമായ രീതിയിൽ പെരുന്നാൾ കൊണ്ടാടുവാനാണ്തീരുമാനിച്ചിരിക്കുന്നത്.

28 ജൂൺ (വെള്ളിയാഴ്ച) രാവിലെ വി. കുർബാനാനന്തരം പെരുന്നാൾകൊടിയേറുന്നതോടെ ആഘോഷപരിപാടികൾ തുടങ്ങുന്നതാണ്. വൈകിട്ട് 7.30ന് സന്ധ്യ പ്രാർത്ഥന, 8 മണിക് പള്ളിക്ക് ചുറ്റും പ്രദിക്ഷണം, തുടർന്ന്ബഹറിനിലെ സോപാനം വാദ്യസംഗമം അവതരിപ്പിക്കുന്ന ചെണ്ടമേളംതുടങ്ങിയവയാണ് വെള്ളിയാഴ്ചത്തെ പരിപാടികൾ.

29 ജൂൺ (ശനിയാഴ്ച) വൈകിട്ട് 7 ന് സന്ധ്യ നമസ്‌കാരം, 7.30 ന് വിശുദ്ധമൂന്നിന്മേൽ കുർബാന, തുടർന്ന് ആശിർവാദം, പെരുന്നാൾ നേർച്ച,അതിനുശേഷം പെരുന്നാൾ കൊടിയിറങ്ങുന്നതോടെ ആഘോഷപരിപാടികൾഅവസാനിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക് വികാരി ഫാദർ നെബു
എബ്രഹാമിനെയോ (39840243), സെക്രട്ടറി ബെന്നി ടി. ജേക്കബിനെയോ(39464334) ബന്ധപെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP