Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമസ്ത ബഹ്‌റൈൻ രക്തദാന ക്യാമ്പ് ഇന്ന്; ബഹ്‌റൈനിലുടനീളം വാഹന സൗകര്യംഏർപ്പെടുത്തി

സമസ്ത ബഹ്‌റൈൻ രക്തദാന ക്യാമ്പ് ഇന്ന്; ബഹ്‌റൈനിലുടനീളം വാഹന സൗകര്യംഏർപ്പെടുത്തി

സ്വന്തം ലേഖകൻ

മനാമ: സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാന്പ് ഇന്ന് ഓഗസ്റ്റ് 30ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 മണി വരെ സൽമാനിയ മെഡിക്കൽ സെന്ററിൽ നടക്കും.

'കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം' എന്ന പേരിലാണ് രക്തദാനം സംഘടിപ്പിച്ചിരിക്കുന്നത്. കഴിയുന്നവരെല്ലാം രക്തദാനവുമായി സഹകരിക്കണമെന്ന് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ പ്രവാസികളോട് ആഹ്വാനം ചെയ്തു.

രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൂടാതെ സൽമാനിയ്യയിലെ ബ്ലഡ് ബാങ്ക് പരിസരത്ത് ഒരുക്കിയ കൗണ്ടറിലും രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

രക്തദാനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്കായി ബഹ്‌റൈനിലെ വിവിധ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും വാഹനസൗകര്യത്തിനും ബന്ധപ്പെടുക:ഫോൺ: 973-3606 3412, 3925 3476, 3345 0553, 33486275, 33254668

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP