Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൃദയം കീഴടക്കി വടകര സഹൃദയ വേദിയുടെ വടകര മഹോത്സവം: മജീസിയ ഭാനു മുഖ്യാതിഥി

ഹൃദയം കീഴടക്കി വടകര സഹൃദയ വേദിയുടെ വടകര മഹോത്സവം: മജീസിയ ഭാനു മുഖ്യാതിഥി

സ്വന്തം ലേഖകൻ

മനാമ: വടകര സഹൃദയ വേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന വടകര മഹോത്സവം ബഹറിനിൽ മലയാളികളെ ഉത്സവ ലഹരിയിലാക്കി. പൈതൃകങ്ങൾ ഉറങ്ങുന്ന മണ്ണാണ് വടകര, തെയ്യങ്ങളുടെയും കളരിപ്പയറ്റിന്റെയും നാട്, നാടൻ കലകളെയും, ഒരു പറ്റം കലാകാരന്മാരെയും യോദ്ധാക്കളെയും മലയാളത്തിന് സംഭാവന നൽകിയ ദേശം, ഈ പൈതൃകത്തെയും കലകളെയും തനിമ ചോരാതെ ബഹ്റൈൻ പ്രവാസികൾക്കും പുതു തലമുറക്കും പരിചയപ്പെടുത്തി കൊടുക്കുകയാണ് വർഷങ്ങളായി വടകര സഹൃദയ വേദി ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരു തുടർച്ച ആയിട്ടാണ് വടകര മഹോത്സവം 2020 സംഘടിപ്പിച്ചത്. മുൻപ് കളരി പയറ്റിനെ ബഹ്റൈൻ പ്രവാസികൾക്ക് മുൻപിൽ പരിചയപ്പെടുത്തിയ സംഘടനാ ഈ പ്രാവശ്യം തെയ്യം 'ആണ് പ്രവാസികൾക്ക് മുമ്പിലെത്തിച്ചത്. നാട്ടിൽ നിന്നും വന്ന തെയ്യം കലാകാരന്മാർ ആയിരുന്നു.

രാവിലെ ഒൻപത് മണിക്ക് കൊടിയേറ്റോടെയാണ് ഉത്സവത്തിന് തുടക്കമായത്. വൈകുന്നേരം നാല് മണിയോടെ പ്രധാന പരിപാടികൾ ആരംഭിച്ചു. സാംസ്‌കാരിക സദസ്സും, കടത്തനാടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്ര ശ്രദ്ധേയമായി. തെയ്യം, കളരി, താലപ്പൊലി, പഞ്ചവാദ്യം, പൂക്കലശം, ഇളനീർ വരവ്, വെളിച്ചപ്പാട്, ഒപ്പന, ദഫ്മുട്ട്, തിരുവാതിരക്കളിയെല്ലാം വേദിയിലെത്തി. ഓരോ കലാരൂപങ്ങളും അതിന്റേതായ തനിമ ചോരാതെയാണ് അരങ്ങിലെത്തിയത്. സോപാനം സന്തോഷിന്റെ നേതൃത്വത്തിൽ നൂറ്റിയൊന്ന് മേളക്കാർ അണി നിരന്ന പാണ്ടി മേളം പരിപാടിക്ക് കൊഴുപ്പേകി.

മലബാറിൽ മാത്രം കണ്ടുവരാറുള്ള തെയ്യക്കോലങ്ങൾ കെട്ടി ആടുന്നത് കാണുവാൻ വിവിധ പ്രദേശത്തുനിന്നുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഇന്ത്യൻ സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സുരേഷ് മണ്ടോടി അധ്യക്ഷത വഹിച്ചു. പവർലിഫ്ട് ലോക കപ്പിൽ തുടർച്ചയായി രണ്ടാം പ്രാവശ്യവും സ്വർണം നേടിയ വടകര ഓർക്കാട്ടേരി സ്വദേശിനി മജിസിയ ഭാനു മുഖ്യാതിഥി ആയിരുന്നു. മഹോത്സവം ചെയർമാൻ ഡേവിസ് ബാലകൃഷ്ണൻ, രക്ഷാധികാരികളായ ആർ പവിത്രൻ, രാമത്ത് ഹരിദാസ്, കെ ആർ ചന്ദ്രൻ, എം ശിവദാസ്, സെക്രട്ടറി എപി പി വിനീഷ്, ട്രഷർ ഷാജി വളയം, എൻ പി അഷ്റഫ്, എം സി പവിത്രൻ, ശിവകുമാർ കൊല്ലറോത്ത്, ശശിധരൻ, ജോർജ് മാത്യു എന്നിവർ സംബന്ധിച്ചു.

ചിത്രങ്ങൾ: സത്യൻ പേരാമ്പ്ര

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP