Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈന്റെ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ ഭാഗമാവാൻ നിങ്ങൾക്കും അവസരം; വോളണ്ടിയേഴ്സിനെ ക്ഷണിച്ച് ആരോഗ്യ മന്ത്രാലയം

ബഹ്റൈന്റെ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ ഭാഗമാവാൻ നിങ്ങൾക്കും അവസരം; വോളണ്ടിയേഴ്സിനെ ക്ഷണിച്ച് ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

മനാമ: കോവിഡ് -19 വാക്സിൻ മൂന്നാം ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമാവാൻ വോളണ്ടിയേഴ്‌സിനെ ക്ഷണിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റാണ് പരീക്ഷണത്തിന് ഭാഗമാവാൻ വോളണ്ടിയേഴ്സിനെ ക്ഷണിച്ചിരിക്കുന്നത്. 18 വയസിന് മുകളിലുള്ള 6000 പേരെയാണ് പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്നത്. ആരോഗ്യ പരിശോധനയിൽ യോഗ്യരായവർക്ക് പരീക്ഷണത്തിലൂടെ ചരിത്രത്തിന്റെ തന്റെ ഭാഗമാകുവാൻ അവസരം ലഭിക്കും.

വൈറസിനെതിരെ പ്രതിരോധ ശേഷിയുണ്ടാക്കുന്ന ആന്റിബോഡി ഉത്പാദിപ്പിക്കുകയാണ് വാക്സിൻ ചെയ്യുന്നത്. നിരന്തരമായ പരീക്ഷണത്തിലൂടെ ഇത് നിർമ്മിച്ചെടുക്കാൻ കഴിയുക. ആന്റി ബോഡിയുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമെ ഇത് എല്ലാവർക്കും കുത്തിവെക്കാൻ ചെയ്യാൻ കഴിയൂ. ഇപ്പോൾ ബഹ്റൈനിൽ നടക്കുന്നത് മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലാണ്. ചൈനയിൽ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയകരമായി നടത്തിയശേഷമാണ് മൂന്നാം ഘട്ട പരീക്ഷണത്തിനെത്തുന്നത്.

ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://volunteer.gov.bh/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP